ചൈനയ്ക്ക് പാകിസ്താനില്‍ പുതിയ സൈനിക താവളം

ബെയ്ജിംഗ്: പാകിസ്താനും അമേരിക്കയും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്കിടെ സാമ്ബത്തിക മെച്ചപ്പെടുത്താനുള്ള നീക്കവുമായി ചൈനയും പാകിസ്താനും. പാകിസ്താനില്‍ നാവിക സേനാ താവളം സ്വന്തമാക്കുന്നതിനുള്ള നീക്കങ്ങള്‍ ഇരു രാജ്യങ്ങളും നടത്തുന്നതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ചൈനീസ് ഔദ്യോഗിക മാധ്യമമാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇറാന്റെ ചബഹാര്‍ തുറമുഖത്തിന് സമീപത്ത് സ്ഥിതി ചെയ്യുന്ന പാക് സൈനിക ആസ്ഥാനമാണ് പാകിസ്താന്‍ സ്വന്തമാക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നത്.

പാകിസ്താനുള്ള സൈനിക സഹായം നിര്‍ത്തലാക്കുന്നതായുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റിനെത്തുടര്‍ന്ന് പാകിസ്താനും ചൈനയും തമ്മിലുള്ള ബന്ധം ദൃഡമായിരുന്നു ഇതിന് പിന്നാലെയാണ് പാകിസ്താനിലെ സൈനിക താവളം ചൈന ഏറ്റെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെട്ടതായി ചൈനീസ് ദിനപത്രം ഗ്ലോബല്‍ ടൈംസും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പാക് സൈനിക താവളം ചൈനയ്ക്ക്

പാകിസ്താനിലുള്ള നാവിക സേനാ താവളം ചൈന ഏറ്റെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായി ചൈനീസ് മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇറാന്റെ ചബഹാര്‍ തുറമുഖത്തിന് സമീപത്ത് സ്ഥിതി ചെയ്യുന്ന പാക് സൈനിക താവളം ചൈനയുടെ കൈകളിലെത്തുമെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വെള്ളിയാഴ്ചയാണ് ചൈനീസ് മാധ്യമം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഉഭയകക്ഷി വ്യാപാരത്തില്‍ ചൈനീസ് കറന്‍സികള്‍ അനുവദിക്കാനുള്ള പാകിസ്താന്റെ നീക്കത്തിന് പിന്നാലെ 50 ബില്യണ്‍ മുതല്‍മുടക്കില്‍ ആരംഭിച്ച ചൈന പാക് സാമ്ബത്തിക ഇടനാഴിയ്ക്കുള്ള നിക്ഷേപത്തുക പാകിസ്താന്‍ ഉയര്‍ത്തിയിരുന്നു.

വാഷിംഗ്ടണ്‍ ടൈംസ് റിപ്പോര്‍ട്ട്

പാകിസ്താനില്‍ രണ്ടാമത്തെ സൈനിക താവളം ആരംഭിക്കുന്നതിനായി ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിവരുന്നതായി യുഎസ് ദിനപത്രം വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. സമുദ്രമാര്‍ഗ്ഗങ്ങളില്‍ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാനുള്ള ചൈനീസ് നീക്കത്തിന്റെ ഭാഗമാണ് ഇതെന്നും മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ചാബഹാറിനും ഗള്‍ഫ് ഓഫ് ഒമാന്‍ അതിര്‍ത്തിക്കുമടുത്ത്

ഇന്ത്യ, ഇറാന്‍, അഫ്ഗാനിസ്താന്‍ തുടങ്ങിയ രാജ്യങ്ങള്‍ സംയുക്തമായി വികസിപ്പിച്ചെടുത്ത ചാബഹാര്‍ തുറമുഖത്തോട് അടുത്തുള്ള ജിവാനിയിലാണ് ചൈനീസ് സൈനിക താവളം ആരംഭിക്കുക. ഗള്‍ഫ് ഓഫ് ഒമാന്‍ അതിര്‍ത്തിയോടും ബലൂചിസ്താനിലെ ഗ്വാദര്‍ പ്രവിശ്യയ്ക്കും അടുത്തു കിടക്കുന്ന പ്രദേശത്താണ് ജിവാനി. ഇന്ത്യയില്‍ നിന്ന് അഫ്ഗാനിസ്താനിലേയ്ക്കുള്ള കയറ്റുമതിയ്ക്ക് വേണ്ടിയാണ് ചാബഹാര്‍ തുറമുഖത്തെ ഇരു രാജ്യങ്ങളും ഉപയോഗിച്ച് വരുന്നത്.

ട്രംപ് കൊടുത്തത് കിടിലന്‍ പണി

ഭീകരര്‍ക്ക് സുരക്ഷിത സ്വര്‍ഗ്ഗങ്ങള്‍ നല്‍കുന്നുവെന്ന് പാകിസ്താനെ കുറ്റപ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാകിസ്താനുള്ള സൈനിക സഹായം റദ്ദാക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ 15 വര്‍ഷത്തിനിടെ യുഎസ് പാകിസ്താന് നല്‍കിയ 33 ബില്യണ്‍ ഡോളറിനുള്ള പ്രതിഫലമായി കുറേ കള്ളങ്ങള്‍ മാത്രമാണ് പാകിസ്താന്‍ തിരിച്ചുനല്‍കുന്നതെന്നും ട്രംപ് ആരോപിച്ചിരുന്നു. പുതുവര്‍ഷദിനത്തിലാണ് ട്രംപ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പിന്നീട് പാകിസ്താനുള്ള 1.15 ബില്യണ്‍ ഡോളറിന്റെ ധനസഹായവും കഴിഞ്ഞ ദിവസം യുഎസ് ഭരണകൂടം മരവിപ്പിച്ചിരുന്നു.

ജിബൂട്ടിയില്‍ സൈനിക താവളം

ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ജിബൂട്ടിയില്‍ സൈനിക താവളം ആരംഭിച്ചതിന് പിന്നാലെയാണ് ചൈന പാകിസ്താനില്‍ സൈനിക താവളം നിര്‍മിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ സാന്നിധ്യം വര്‍ധിച്ചു വരുന്നതിനിടെയാണ് ജിബൂട്ടിയെന്ന കുഞ്ഞന്‍ രാജ്യത്ത് ചൈന സൈനിക താവളം ആരംഭിച്ചത്. ഇതിനെല്ലാം പുറമേ ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ ബംഗ്ലാദേശ്, മ്യാന്‍മര്‍, ശ്രീ ലങ്ക തുടങ്ങിയ രാജ്യങ്ങളുമായുള്ള ചൈനയുടെ സൈനിക സഖ്യവും ഇന്ത്യയ്ക്ക് ഭീഷണിയുയര്‍ത്തുന്നുണ്ട്.

ആഫ്രിക്കന്‍ മുനമ്ബില്‍ ജിബൂട്ടി

ഇന്ത്യയെ സമുദ്രമാര്‍ഗ്ഗമെത്തി ചൈനയ്ക്ക് ആക്രമിക്കാവുന്ന മാര്‍ഗ്ഗങ്ങളാണ് ഇതോടെ തെളിഞ്ഞവരുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിന്ററെ അറ്റത്ത് ആഫ്രിക്കന്‍ മുനമ്ബിലാണ് ജിബൂട്ടിയിലെ ചൈനീസ് സൈനിക ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. ആന്റി പൈറസി ഓപ്പേറഷനുകള്‍ക്ക് വേണ്ടിയാണ് താവളം ആരംഭിച്ചതെന്നാണ് ചൈനീസ് വാദം.

ഹമ്ബന്‍ടോട്ട തുറമുഖം

ജിബൂട്ടിയ്ക്ക് പുറമേ 99 വര്‍ഷത്തെ കരാറിന്മേല്‍ ചൈന ശ്രീലങ്കയിലെ ഹമ്ബന്‍ടോട്ട തുറമുഖവും നേരത്തെ കൈവശപ്പെടുത്തിയിരുന്നു. തലസ്ഥാന നഗരമായ കൊളംബോയ്ക്ക് സമീപത്തുള്ള ഹമ്ബന്‍ടോട്ട തുറമുഖത്തിന്റെ 150 കോടി ഡോളര്‍ വിലയുള്ള ഓഹരികളാണ് ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കമ്ബനിയ്ക്ക് ശ്രീലങ്ക കൈമാറിയിട്ടുള്ളത്. ചൈന മര്‍ച്ചന്റ്‌സ് പോര്‍ട്ട് ഹോള്‍ഡിംഗ് കമ്ബനിയ്ക്ക് 99 വര്‍ഷത്തെ പാട്ടക്കരാറിന്മേലാണ് തുറമുഖം കൈമാറിയിട്ടുള്ളത്. ഇതോടെ തുറമുഖത്തിന് സുരക്ഷയൊരുക്കാന്‍ മാത്രമായിരിക്കും ശ്രീലങ്കയ്ക്ക് അവകാശമുണ്ടാകുക. ചൈനയുടെ പിന്തുണയോടെ ഹമ്ബന്‍ടോട്ട കേന്ദ്രീകരിച്ച് തന്റെ മണ്ഡലം വ്യാപിപ്പിക്കുന്നതിന് വേണ്ടിയാണ് മഹീന്ദ്ര രാജ് പക്‌സെ ഹമ്ബന്‍ടോട്ട തുറമുഖവും വിമാനത്താവളവും പണി കഴിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *