രാജ്യം കണ്ട മികച്ച മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി എന്‍ ശേഷന്‍ വൃദ്ധസദനത്തില്‍

ചെന്നൈ: രാജ്യത്തെ തിരഞ്ഞെടുപ്പു ചട്ടത്തില്‍ ഒട്ടേറെ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കി പ്രശസ്തനായ മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ടി.എന്‍ ശേഷനും ഭാര്യയും വ്യദ്ധ സദനത്തില്‍. പാലക്കാട് സ്വദേശിയായ തിരു നെല്ലായ് നാരായണ അയ്യര്‍ ശേഷന്‍ എന്ന ടി.എന്‍ ശേഷനും ഭാര്യ ജയലക്ഷ്മിയുമാണ് ചെന്നൈ പെരുങ്കളത്തൂരിലുള്ള ഗുരുകുലം വ്യദ്ധ സദനത്തില്‍ കഴിയുന്നത്.

ചെന്നൈ നഗരത്തില്‍ സ്വന്തമായി വീടുണ്ടായിട്ടും ഈ ദമ്പതികള്‍ വ്യദ്ധ സദനത്തില്‍ എത്തിയത് ഇവരെ പരിചരിക്കാന്‍ ആരുമില്ലാത്തതു കൊണ്ടാണെന്നാണു വിവരം. മക്കളില്ലാത്ത ഇവര്‍ക്ക് വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ തുടങ്ങിയതോടെയാണ് പേയിങ് ഗസ്റ്റായി വ്യദ്ധ സദനത്തിലെത്താന്‍ തീരുമാനിച്ചത്. ദമ്ബതിമാരുടെ വരവ് വ്യദ്ധ സദനത്തിലെ അന്തേവാസികള്‍ക്ക് ആശ്വാസവും അനുഗ്രഹവവുമാണുണ്ടാക്കിയത്. തന്റെ ജീവിത കഥയും പുരാണ കഥകളും പറഞ്ഞ് അന്തേവാസികളുടെ മനസ്സില്‍ ഇഷ്ടതാരമായി മാറിയ ശേഷന്‍ സ്വന്തം ചെലവില്‍ മറ്റുള്ളവരുടെ കാര്യങ്ങള്‍ കണ്ടറിഞ്ഞ് കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കാണ് അദ്ദേഹം ഇവിടെ തുടക്കം കുറിച്ചിരിക്കുന്നത്.

19901996 ലാണ് രാജ്യത്തെ 10 ാംമത് ഇലക്ഷന്‍ കമ്മീഷണറായി ടി.എന്‍ ശേഷന്‍ നിയമിതനായത്. കമ്മീഷണറായതോടെ ഭരണഘടനയില്‍ ഈ ഉദ്യോഗസ്ഥരുടെ അധികാരങ്ങള്‍ എന്തൊക്കൊണെന്ന് ജനത്തിനു കാണിച്ചുകൊടുക്കാന്‍ അദ്ദേഹത്തിനായി. മറ്റുള്ളവരുടെ വീടുകളുടെ ചുവരില്‍ തിരഞ്ഞെടുപ്പു പരസ്യങ്ങള്‍ തടഞ്ഞും ലൗഡ് സ്പീക്കര്‍ നിരോധിച്ചും പ്രചരണത്തിനു സമയവും ചിലവും നിര്‍ണയിച്ചും, സ്ഥാനാര്‍ത്ഥികള്‍ സ്വത്തു വിവരങ്ങള്‍ കര്‍ശനമായും വെളിപ്പടുത്തണമെന്നടക്കമുള്ള പരിഷ്‌കരണങ്ങള്‍ ഏര്‍പ്പടുത്തിയും ശേഷന്‍ രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മൂക്കുകയറിട്ടു.

അദ്ദേഹം ഏകാധിപതിയെപ്പോലെ പ്രവര്‍ത്തിക്കുകയാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണറെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. 1932 ഡിസംബര്‍ 15നു ജനിച്ച ശേഷന്‍ 85ാം പിറന്നാള്‍ വ്യദ്ധസദനത്തിലെ അന്തേവാസികള്‍ക്കൊപ്പമാണ് ഇക്കഴിഞ്ഞ ഡിസംബര്‍ 15നു ആഘോഷിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *