ബഹറിന്‍ രാജകുമാരനുമായി രാഹുലിന്റെ കൂടിക്കാഴ്ച: ഉഭയകക്ഷി പ്രശ്നങ്ങള്‍ ചര്‍ച്ചയായി, ബന്ധം മെച്ചപ്പെടും

മനാമ: ബഹറിന്‍ സന്ദര്‍ശനത്തിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബഹറിന്‍ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി. ബഹറിന്‍ രാജകുമാരന്‍ ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുമായി കൂടിക്കാഴ്ച നടത്തുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങളും ചര്‍ച്ച ചെയ്താണ് മടങ്ങിയത്. ബഹറിനില്‍ നിന്ന് ഹമാസ് ബിന്‍ ഇസ അല്‍ ഖലീഫ രാജാവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രാഹുല്‍ മടങ്ങുകയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രധാനമന്ത്രി സല്‍മാന്‍ ബിന്‍ ഹമാസ് അല്‍ ഖലീഫയ്ക്കൊപ്പം പ്രവാസികളുടെ കണ്‍വെന്‍ഷനിലും രാഹുല്‍ പങ്കെടുത്തിരുന്നു.

ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യന്‍ ഒരിജിന്‍ ബഹറിനില്‍ സംഘടിപ്പിച്ച പ്രവാസി സംഗമത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് രാഹുല്‍ ഗാന്ധി ഞായറാഴ്ച ബഹറിനിലെത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ത്ത് തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ വിദേശ സന്ദര്‍ശനമെന്ന പ്രത്യേകതയും രാഹുല്‍ ഗാന്ധിയുടെ വിദേശ സന്ദര്‍ശനത്തിനുണ്ട്.

രാഹുലിന്റെ ട്വീറ്റ്

ബഹറിന്‍ രാജകുമാരനുമായി ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തതായി രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തുു. അല്‍വാഡി കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ ക്രിക്കറ്റ് ഉള്‍പ്പെടെയുള്ള കായിക വിഷയങ്ങളും ചര്‍ച്ചയായതായി കോണ്‍ഗ്രസ് വൃത്തങ്ങളും അറിയിച്ചിരുന്നു. ബഹറിനില്‍ ഇന്ത്യക്കാരുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയ രാഹുല്‍ ബഹറിന്‍ രാജകുമാരന് ഇന്ത്യയെ കണ്ടെത്തല്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ പുസ്തകവും സമ്മാനിച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ട ശേഷമുള്ള ആദ്യത്തെ വിദേശ സന്ദര്‍ശനമായിരുന്നു രാഹുലിന്റേത്. ജനുവരി ഒമ്ബതിനാണ് രാഹുല്‍ മടങ്ങുക.

Leave a Reply

Your email address will not be published. Required fields are marked *