കണ്ണൂര്‍ കൂത്ത്പറമ്പില്‍ എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂര്‍ : കൂത്തുപറമ്ബ് ചിറ്റാരിപ്പറമ്ബ് വട്ടോളിയില്‍ യുവാവിനു വെട്ടേറ്റു. എസ്ഡിപിഐ പ്രവര്‍ത്തകനും കണ്ണവം ലത്തീഫിയ്യ സ്കൂള്‍ വാന്‍ ഡ്രൈവറുമായ അയൂബിനാണു വെട്ടേറ്റത്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം നടന്നത്.

കണ്ണവം സ്കൂളിലെ ബസ് ഡ്രൈവറാണ് അയൂബ്. വാനില്‍ കുട്ടികളെ ഇറക്കി മടങ്ങുമ്ബോള്‍ വാന്‍ തടഞ്ഞായിരുന്നു ആക്രമണം. പരുക്കേറ്റ അയൂബിനെ തലശേരി ഇന്ദിരാഗാസി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ച മുമ്ബ് അയൂബിനു നേരെ കണ്ണവത്തു വച്ചും വധശ്രമം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *