തിരുവനന്തപുരം: ജനതാദള്‍ യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചു. ഇടതുമുന്നണിയുമായി സഹകരിക്കാന്‍ ജെഡിയു സംസ്ഥാന കൗണ്‍സില്‍ യോഗം പ്രമേയം പാസാക്കി.യുഡിഎഫില്‍ നിന്നപ്പോള്‍ ജെഡിയുവിന് വലിയ നഷ്ടമുണ്ടായെന്ന് പാര്‍്ട്ടി് സംസ്ഥാന അദ്ധ്യക്ഷന്‍ എംപി.വീരേന്ദ്ര കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.യുഡിഎഫില്‍ സ്‌നേഹവും സൗഹാര്‍ദ്ദവും ലഭിച്ചെങ്കിലും രാഷ്ട്രീയമായി വലിയ നഷ്ടമുണ്ടായി.വൈകാരികമായി ജെഡിയുവിന് എല്‍ഡിഎഫിനോടാണ്് അടുപ്പമെന്നും വീരേന്ദ്ര കുമാര്‍ പറഞ്ഞു.
പാര്‍ട്ടിയിലെ ഭൂരിഭാഗം സംസ്ഥാന നേതാക്കളും 14 ജില്ലാ പ്രസിഡന്റുമാരും നീക്കത്തെ പിന്താങ്ങുകയായിരുന്നു. നേരത്തേ, യുഡിഎഫിന്റെ വോട്ടില്‍ രാജ്യസഭാംഗമായിരുന്ന എംപി.വീരേന്ദ്രകുമാര്‍ എംപി സ്ഥാനം രാജിവച്ചിരുന്നു. രാജിവച്ച ഒഴിവിലുള്ള രാജ്യസഭാ സീറ്റും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റും നിയമസഭാ തിരഞ്ഞെടുപ്പില്‍ എട്ടുസീറ്റും വേണമെന്ന് ജെഡിയു എല്‍ഡിഎഫില്‍ ആവശ്യപ്പെട്ടേക്കും. ഇതു സംബന്ധിച്ച് സിപിഎം നേതാക്കളുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങി.
അതേസയം, വീരേന്ദ്രകുമാറിന്റെ ജനതാദള്‍ യുഡിഎഫ് വിടുന്നതിനെ കോണ്‍ഗ്രസ് വിമര്‍ശിച്ചു. വീരേന്ദ്രകുമാറിന്റെ നീക്കം വ്യക്തിതാല്‍പര്യം സംരക്ഷിക്കാനാണെന്നും അന്തിമ തീരുമാനമാണെന്നു കരുതുന്നില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ പറഞ്ഞു. വീരേന്ദ്രകുമാര്‍ യുഡിഎഫ് വിടേണ്ട സാഹചര്യമില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് എം.എം.ഹസനും അഭിപ്രായപ്പെട്ടിരുന്നു.
