ഡോക്ലാമില്‍ ചൈനയുടെ വന്‍ സൈനിക വിന്യാസം, ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: ഇന്ത്യാ ചൈന അതിര്‍ത്തിയിലെ സംഘര്‍ഷ മേഖലയായ ഡോക്ലാമില്‍ ചൈന വന്‍ സൈനിക സന്നാഹം നടത്തിയതിന്റെ ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്ത്. വടക്കന്‍ ഡോക്ലാമില്‍ ചൈനീസ് സൈന്യം കൈയ്യേറി സായുധ വാഹനങ്ങള്‍ വിന്യസിച്ചതായും ഉയരം കൂടിയ നിരീക്ഷണ ടവറുകള്‍ സ്ഥാപിച്ചതായും സൂചനയുണ്ട്. പത്ത് കിലോ മീറ്ററോളം ദൂരത്ത് റോഡ് നിര്‍മ്മിച്ചതായും റിപ്പോര്‍ട്ടുണ്ട്.

 

 

 

ഡിസംബര്‍ രണ്ടാം വാരം പകര്‍ത്തിയ ദൃശ്യങ്ങളിലാണ് ചൈനയുടെ പുതിയ നീക്കം വ്യക്തമായിരിക്കുന്നത്. ഡോക്ലാം മേഖലയില്‍ കടന്നു കയറി റോഡ് നിര്‍മിക്കാനുള്ള ചൈനയുടെ ശ്രമം നേരത്തെ ഇന്ത്യയുമായുള്ള സംഘര്‍ഷത്തിന് വഴി വച്ചിരുന്നു. അതേസമയം, കഴിഞ്ഞ സംഘര്‍ഷ സമയത്ത് ചൈന നിര്‍മിച്ച താത്കാലിക സംവിധാനങ്ങളുടെ ചിത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

 

ചൈനയില്‍ നിന്നുള്ള ഏത് അടിയന്തര നീക്കവും നേരിടാന്‍ സേന തയാറാണെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം ഒരുങ്ങിയാണ് നിലയുറപ്പിച്ചിരിക്കുന്നതെന്നും ചൈന സംഘര്‍ഷമുണ്ടാക്കാന്‍ വീണ്ടുമെത്തിയാല്‍ നേരിടാന്‍ തയാറാണെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *