അരീക്കോട്: 4 കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശിയായ യുവാവിനെ അരീക്കോട് ശെ സിനോദിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം പിടികൂടി. മഞ്ചേരി അരീക്കോട് കൊണ്ടോട്ടി ഭാഗങ്ങളില്‍ വിതരണത്തിനായി കൊണ്ടുവന്ന കഞ്ചാവുമായാണ് ഇയാളെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതില്‍ ജില്ലയിലെ ചില്ലറ വില്പനക്കാര്ക്കായി കൊണ്ടുവന്നതാണന്ന് വിവരം ലഭിച്ചിട്ടുണ്ട്.
ഇവര്‍ നീരീക്ഷണത്തിലാണ്.8 വര്‍ഷത്തോളമായി മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ വാടകക്ക് താമസിച്ച് റെബ്ബര്‍ ടാപ്പിംഗ് ജോലി ചെയ്തു വരുന്നതിന്റെ മറവിലാണ് ഇയാള്‍ കഞ്ചാവ് കച്ചവടം നടത്തി വന്നിരുന്നത് 8 വര്‍ഷത്തോളമായി കഞ്ചാവ് കച്ചവടം രംഗത്ത് ഉണ്ടങ്കിലും ആദ്യമായാന്ന് ഇയാള്‍ പോലീസിന്റെ പിടിയില്‍ ആകുന്നത്. ഇയാക്ക് തമിഴ്നാട്ടില്‍ നിന്നും കഞ്ചാവ് എത്തിച്ച് നല്കുന്ന സംഘത്തെക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.
തമിഴ് നാട്ടിലെ ഏജന്റില്‍ നിന്നും കിലോക്ക് 15000 രൂപക്ക് എടുക്കുന്ന കഞ്ചാവ് നാട്ടില്‍ എത്തിയാല്‍ 25000 രൂപക്കാണ് ചെറുകിട കച്ചവടക്കാര്‍ക്ക് നല്‍കിയിരുന്നത്, 20 ദിവസം മുന്‍പാണ് അരീക്കോട് പൂവത്തിക്കലില്‍ നിന്നും 2 കിലോ കഞ്ചാവുമായി നു ഫൈലിനെ പ്രത്യേക അന്വോഷണ സംഘം പിടികൂടിയത്. ഇയാളില്‍ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാജേന്ദ്രനെ നിരീക്ഷിച്ചുവരികയായിരുന്നു’ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
മലപ്പുറം ജില്ലാ പോലീസ് മേധാവി ധപേഷ് കുമാര്‍ ബഹ്റ ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ഡി വൈ എസ് പി ജലീല്‍ നോട്ടത്തിലിന്റെ നിര്‍ദ്ദേശപ്രകാരം അരീക്കോട് എസ് ഐ സിനോദിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വോഷണ സംഘാംമാണ് പ്രതിയെ പിടികൂടിയത്.
