ബംഗളൂരു: എതിരാളികളെ രാജ്യദ്രോഹികളും നിശബ്ദരാക്കപെ്പടേണ്ടവരുമായി ചിത്രീകരിച്ച് കൊണ്ടുള്ള വിവാദ ആപ്പുമായി സംഘപരിവാര്‍. മൈ വോട്ട് ടുഡേ എന്ന
ആപ്പാണ് രംഗത്തെത്തിയിട്ടുള്ളത്. മുഖ്യമന്ത്രി വിജയന്, മുന്‍ കോണ്‍ഗ്രസ് അധ്യകഷ സോണിയാ ഗാന്ധി എന്നിവരെ രാജ്യദ്രോഹികളാക്കി ചിത്രീകരിച്ചിട്ടുണ്ട് ഈ ആപ്പ്. ഈ പട്ടികയിലുള്ളവരും പേര് ഉള്‍പെ്പടുത്തിയാണ് ട്വിറ്ററില്‍ അഭിപ്രായ സര്‍വേ നടത്തുന്നത്. അതേസമയം രാജ്യദ്രോഹികളെന്ന് പരസ്യമായി വിളിച്ചിട്ടും ട്വിറ്റര്‍ നടപടിയെടുത്തിട്ടില്ള. ഇതിനൊപ്പം ഇവരെല്ളാം നിശബ്ദരാക്കപെ്പടേണ്ടവരാണെന്ന് പരാമര്‍ശം ട്വിറ്ററിന്റെ ചട്ടങ്ങള്‍ക്ക് എതിരാണ്. സംഘപരിവാറിനെ വിമര്‍ശിക്കുന്നവരുടെ പട്ടികയിന്മേലാണ് അഭിപ്രായം തേടിയിരിക്കുന്നത്.
പട്ടികയിലുള്ളവര്‍ എല്ളാം ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും മറ്റ് ഹിന്ദുത്വ സംഘടനകളെയും വിമര്‍ശിക്കുന്നവരാണ്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാ
നര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്-രിവാള്‍, സീതാറാം യെച്ചൂരി, കനയ്യ കുമാര്‍, സിപിഎം മന്ത്രി എം എം മണി, ദിഗ്-വിജയ് സിങ്, പി ചിദംബരം, ഒമര്‍ അബ്ദുള്ള,
ഫാറൂഖ് അബ്ദുള്ള തുടങ്ങിയ പ്രമുഖരും പട്ടികയിലുണ്ട്. ഇവരെല്ളാം പലപേ്പാഴായി സംഘപരിവാറിനെയും നരേന്ദ്ര മോഡിയെയും രൂക്ഷമായി വിമര്ശിക്കുന്നവാണ്.
സാമൂഹ്യപ്രവര്‍ത്തകരും ചരിത്രകാരന്മാരും സംഘപരിവാറിന്റെ ഹിറ്റ്-ലിസ്റ്റിലുണ്ട്. കവിത കൃഷ്ണന്, റോമില ഥാപ്പര്‍, അരുന്ധതി റോയ്, കാഞ്ച ഐലയ്യ, ജാവേദ് അ
കതര്‍, മേധാ പട്കര്‍ എന്നിവരും പട്ടികയിലുള്പെ്പട്ട പ്രമുഖ സാമൂഹ്യപ്രവര്‍ത്തകരും ചരിത്രമേഖലയില്‍ നിന്നുള്ളവരും. ഇവരെല്ളാം സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍
ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിരുന്നു.
യുഎസ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് ഉപയോഗിച്ച മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന് എന്ന ഹാഷ്ട്ാഗിന് സമാനമായ പ്രചാരണമാണ് മൈ വോട്ട് ടുഡേയും
നടത്തുന്നത്. മേയ്ക്ക് ഇന്ത്യ ഗ്രേറ്റ് എഗെയ്ന് എന്ന ഹാഷ് ടാഗിലാണ് പ്രചാരണം. എനീമീസ് ഓഫ് ഇന്ത്യ എന്ന മറ്റൊരു ഹാഷ്ടാഗും ഉണ്ട്. ഒരാളെ മര്‍ദിക്കുകയാ
ണെങ്കില്‍ അത് ആരായിരിക്കും എന്ന സര്‍വേയുമായി മൈ വോട്ട് ടുഡേ നേരത്തെ രംഗത്തെത്തിയിരുന്നു. മമതാ ബാനര്‍ജിയെയായിരുന്നു സംഘപരിവാര്‍ അനുകൂലി
കള്‍ അന്ന് തെരഞ്ഞെടുത്തത്.
സര്‍വേയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും ഭീഷണിയുണ്ട്. റാണ അയൂബ്, രാവിഷ് കുമാര്‍, സബ നഖ്-വി, സാഗരിക ഘോഷ് എന്നിവരിലാണ് ആരാണ് ഏറ്റവും വല
ിയ മോഡി വിരുദ്ധര്‍ എന്നായിരുന്നു ചോദ്യം. മൈ വോട്ട് ടുഡേയുടെ ട്വിറ്റര്‍ പേജില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ മോശമായ രീതിയിലുള്ള പരാമര്‍ശങ്ങളുമുണ്ട്. ഈ
പേജില്‍ ട്വീറ്റ് ചെയ്യുന്ന ഭൂരിഭാഗം പേരും റിപബ്ളിക്ക് ചാനല്‍ തലവന്‍ അര്‍ണാബ് ഗോസ്വാമിയെ പിന്തുണയ്ക്കുന്നുണ്ട്.
