മുഖ്യമന്ത്രിയെ യെച്ചൂരി തീരുമാനിക്കും: കാനം

മലപ്പുറം: തെരഞ്ഞെടുപ്പില്‍ പണക്കാര്‍ക്ക് സീറ്റു നല്‍കുന്നത് സംബന്ധിച്ച് അവര്‍ എങ്ങിനെയാണ് പണമുണ്ടാക്കിയതെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് സി.പി.ഐ നേതാവ് കാനം രാജേന്ദ്രന്‍ പറഞ്ഞു.  പണമുണ്ടാകുന്നത് തെറ്റൊന്നുമല്ല.  എന്നാല്‍ പണമുണ്ടാക്കിയത് ശരിയായ വഴിയിലല്ലെങ്കില്‍ അംഗീകരിക്കാനാകില്ല.മുസ്്‌ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണോ എന്ന ചോദ്യത്തില്‍ നിന്ന് അദ്ദേഹം വ്യക്തമായ മറുപടി നല്‍കാതെ ഒഴിഞ്ഞു മാറി. വര്‍ഗീയതയുള്ള പാര്‍ട്ടികള്‍ക്കൊന്നും തെരഞ്ഞെടുപ്പു കമ്മീഷന്‍ അംഗീകാരം നല്‍കില്ലെന്നും പാര്‍ട്ടിയിലുള്ളവരുടെ നിലപാടുകളാണ് പരിശോധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ചില പാര്‍ട്ടികളെ റാഞ്ചാന്‍ അമിത്ഷാ കേരളത്തില്‍ വട്ടമിട്ട് പറക്കാനെത്തുകയാണ്. വര്‍ഗീയതയെ തടയാന്‍ ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം അധികാരത്തില്‍ വരേണ്ടതുണ്ട്. എക്്‌സ്പ്രസ് ഹൈവേ പോലുള്ള  വിവാദ
വിഷയങ്ങളില്‍ പാര്‍ട്ടി പഠിച്ച ശേഷം തീരുമാനമെടുക്കും .കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധനം പ്രായോഗികമാണെന്ന് അഭിപ്രായമില്ല. മദ്യവര്‍ജനമാണ് ആവശ്യം.  ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പു പ്രകടന പത്രികയില്‍ ഇതുസംബന്ധിച്ച നയവിശദീകരണമുണ്ടാകും. പ്രവാസികള്‍ക്ക് വോട്ട് ഏര്‍പ്പെടുത്തുമ്പോള്‍ പ്രോക്‌സി സംവിധാനത്തെ അംഗീകരിക്കാനാവില്ല. അതത് ഗള്‍ഫ് നാടുകളിലെ എംബസികളിലോ അംഗീകരിക്കപ്പെട്ട കേന്ദ്രങ്ങളിലോ നേരിട്ടെത്തി വോട്ടു ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ. നേതാക്കളായ സത്യന്‍ മൊകേരി, പി.പി.സുനീര്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *