ലോകം മോഹിക്കുന്ന കോച്ച് ഇനി മാഞ്ചസറ്റര്‍ സിറ്റിക്കു സ്വന്തം.

ലണ്ടന്‍: അബുദാബി ശൈഖ് മന്‍സൂര്‍ 2008 ല്‍ 210 മില്ല്യണ്‍ പൗണ്ടിന് മാഞ്ചസറ്റര്‍ സിറ്റി വാങ്ങിയപ്പോള്‍ അതൊരു വലിയ വാര്‍ത്തയായിരുന്നു.  ഇംഗ്ലണ്ടിന്റെ കാല്‍പന്തുകളിയുടെ ഭൂപടത്തില്‍ ഇതിഹാസം രചിക്കാനുളള ശ്രമത്തിലായിരുന്നു ശൈഖ് മന്‍സൂറിന്റെ സിറ്റി ടീം. ആ ക്ലബിന് അത്രയക്കു വലിയ ആഗ്രഹാഭിലാഷങ്ങളുണ്ടായിരുന്നു. ശൈഖ് ക്ലബ് ഏറ്റെടുത്തതു മുതല്‍ കളിക്കാരെ വാങ്ങുന്നതിലെ തുകയക്കും വലിയ ഉയര്‍ച്ചയുണ്ടായി. കളിക്കാരെ വാങ്ങുന്നതിനു മാത്രം ചെലവിടുന്നത് അതോടെ 800 മില്യണ്‍ പൗണ്ടായി ഉയര്‍ന്നു.

ശൈഖിന്റെ നിക്ഷേപം കളിക്കാരെ വാങ്ങുന്നതില്‍ മാത്രമായിരുന്നില്ല. ക്ലബിന്റെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപെടുത്തുന്നതിലും അദ്ദേഹത്തിന്റെ കമ്പനി ധാരാളം പണമിറക്കി.  2014 ല്‍ 80 ഏക്കര്‍ സ്ഥലത്ത് 200 മില്ല്യണ്‍ പൗണ്ട് ചിലവഴിച്ച് ക്യാമ്പസ് പണിതു. ലോകോത്തരമായ ഒരു ഫുട്‌ബോള്‍ ബ്രാന്‍ഡുണ്ടാക്കുകയെന്ന അടങ്ങാത്ത ആഗ്രഹമായിരുന്നു ഒരു ഇംഗ്ലീഷ് ക്ലബ് വാങ്ങുന്നതില്‍ ശൈഖ് മന്‍സൂറിനുണ്ടായിരുന്നത്.

പെപ്പ് കാര്‍ഡിയോളയെന്ന ലോകത്തെ മോഹിപ്പിക്കുന്ന കോച്ചിനെ വാങ്ങാന്‍ ശൈഖ് മന്‍സൂര്‍ തയ്യാറായതും ആ ആഗ്രഹത്തിലായിരുന്നു. കാര്‍ഡിയോളയുമായി മൂന്നു വര്‍ഷത്തെ കരാരറിലാണ് മെഞ്ചസറ്റര്‍ സിറ്റി ഒപ്പു വെച്ചത്. കാര്‍ഡിയോളയുടെ ആകര്‍ഷകത്വം ലളിതമാണ്. എട്ടു വര്‍ഷം മാത്രമുളള മനേജീരിയല്‍ മികവ് കാര്‍ഡിയോളക്ക് നേടികൊടുത്തത് 19 കീരീടങ്ങളാണ്. മുതിര്‍ന്ന മാനേജര്‍ എന്ന നിലക്ക് കാര്‍ഡിയോള ആദ്യ സീസണില്‍ തന്നെ ബാര്‍സലോണക്ക് സ്്പാനിഷ് ലീഗ് കീരീടം നേടികൊടുത്തു. 2009 ല്‍ ക്ലബിന് ആറ് ട്രോഫികളാണ് ലഭിച്ചത്. 2013 ല്‍ മുനീച്ചിലേക്ക് നീങ്ങിയ കാര്‍ഡിയോള വിജയം നേടുന്നതില്‍ തന്റെ പോരിമ തുടരുന്നു.
ശൈഖ് മന്‍സൂരിന്റെ എട്ടു വര്‍ഷത്തെ കാലയളവില്‍ രണ്ട് പ്രിമിയര്‍ ലീഗും മൂന്ന് ഡൊമസറ്റിക് കപ്പുകളുമാണ് സിറ്റി നേടിയത്. ചാമ്പ്യന്‍ ലീഗ് സിറ്റിയുടെ ലോകശ്രദ്ധ നേടണമെന്ന ആഗ്രഹത്തിന് പരിക്കേല്‍പ്പിച്ചു. കാര്‍ഡിയോള രണ്ടു തവണ ചാമ്പ്യന്‍സ് ലീഗ് കീരിടം ബാര്‍സിലോണക്ക് നേടികൊടുത്തുവെന്ന നേട്ടം സിറ്റിക്ക് കടുത്ത ആത്മവിശ്വാസവും കരുത്തും നല്‍കും.
കര്‍ഡിയോള മാഞ്ചസറ്റര്‍ സിറ്റിയുമായി കരാര്‍ ഒപ്പിട്ടതോടെ യുറോപ്യന്‍ ഫുട്‌ബോള്‍ തറവാട്ടില്‍ മാഞ്ചസറ്റര്‍ സിറ്റിക്ക് വലിയ സ്ഥാനം ലഭിച്ചിരിക്കുകയാണ്. മാത്രമല്ല നിത്യവൈരികളായ മാഞ്ചസറ്റര്‍ യുനൈറ്റഡും ചെല്‍സിയയും കര്‍ഡിയോളയെ വെല്ലുന്ന തരത്തിലുളള പുതിയ കോച്ചുകളെ തേടുകയാണത്രെ.

Leave a Reply

Your email address will not be published. Required fields are marked *