തിരുവനന്തപുരം > വയനാട് മെഡിക്കല്‍ കോളേജിനുവേണ്ടിയുള്ള ആക്സസ് റോഡിന്റെ നിര്‍മ്മാണത്തിന് 3 കോടി രൂപയുടെയും ആശുപത്രി കെട്ടിടത്തിന്റെ അടിസ്ഥാന സൗകര്യ നിര്‍മ്മിതിക്കായി 41കോടി രൂപയുടെയും ഭരണാനുമതി നല്‍കിയെന്ന് മുഖ്യമന്ത്രി നിയസഭയെ അറിയിച്ചു.
വയനാട് മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണത്തിനായി ഏറ്റെടുക്കുന്ന മുഴുവന്‍ ഭൂമിയും പൊതുമരാമത്ത് വകുപ്പിന് കൈമാറാനും ഉത്തരവായി.
മെഡിക്കല്‍ കോളേജ് നിര്‍മ്മാണത്തിന്റെ എസ്.പി.വി ആയി ഇന്‍കെലിനെ ചുമതലപ്പെടുത്തിയത് കൂടാതെ മെഡിക്കല്‍ കോളേജ് നിര്‍മ്മാണം ത്വരിതപ്പെടുത്തുന്നതിലേക്കായി പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ സ്പെഷ്യല്‍ ഓഫീസറെയും സര്‍ക്കാര്‍ നിയമിച്ചു .
സ്ഥലം എം.എല്‍.എ, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കൗണ്‍സില്‍ നിഷ്കര്‍ഷിക്കുന്ന പ്രകാരമുള്ള ആശുപത്രി കെട്ടിടം പണിയുന്നതിനുള്ള പ്രോജക്‌ട് എത്രയും പെട്ടെന്ന് സമര്‍പ്പിക്കണമെന്ന് ഇന്‍കെല്‍ ചീഫ് പ്രോജക്‌ട് എന്‍ജിനീയര്‍ക്കു നിദ്ദേശം നല്‍കിക്കഴിഞ്ഞു .
മെഡിക്കല്‍ കോളേജിനുവേണ്ടി ഏറ്റെടുത്ത ഭൂമിയിലെ കാപ്പി, കമുക് എന്നിവയിലുള്ള ആദായങ്ങള്‍ അനധികൃതമായി പറിച്ചു കടത്തിയതിന് ജില്ലാ കളക്ടറുടെ പരാതി പ്രകാരം കമ്ബളക്കാട് പോലീസ് സ്റ്റേഷനില്‍ കേസെടുത്തു അന്വേഷണം നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു .
