തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് തുടക്കമായി. ജില്ലയുടെ വിവിധ ഭാഗത്തുനിന്ന് പുറപ്പെട്ട പതാക, ദീപശിഖാ, കൊടിമരജാഥകള്‍ സമ്മേളന നഗരിയില്‍ സംഗമിച്ചതോടെ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ സമ്മേളനത്തിന് പതാക ഉയര്‍ത്തി സമ്മേളനനടപടികള്‍ക്ക് തുടക്കമിട്ടു.
രാവിലെ ഒന്‍പത് മുതല്‍ എകെജി സെന്ററില്‍ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 19 ഏരിയാ കമ്മിറ്റികളില്‍ നിന്നായി 405 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഓഖി ദുരന്തം നേരിടുന്നതില്‍ സര്‍ക്കാരിനുണ്ടായ പോരായ്മകള്‍, വട്ടിയൂര്‍ക്കാവില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരുന്ന ടിഎന്‍ സീമയുടെ പരാജയം, ജില്ലയില്‍ ബിജെപിക്കുണ്ടായ വളര്‍ച്ച തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.
കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലി കേന്ദ്രകമ്മറ്റിയിലുണ്ടായ അഭിപ്രായ ഭിന്നതകള്‍ക്കും ബിനോയി കോടിയേരിക്കെതിരായി ഉയര്‍ന്ന സാമ്ബത്തികാരോപണത്തിന് ശേഷം നടക്കുന്ന സമ്മേളനമെന്ന നിലയിലും തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് വലിയ പ്രാധാന്യമുണ്ട്.
