വാഷിങ്ടണ്‍: ചൊവ്വയിലേക്കും ചന്ദ്രനിലേക്കും മനുഷ്യനെ വഹിക്കാന്‍ ലക്ഷ്യമിട്ടുള്ള ലോകത്തിലെ ഏറ്റവും ശക്തിയേറിയ റോക്കറ്റ് എന്ന വിശേഷണമുള്ള ‘ഫാല്‍ക്കണ്‍ ഹെവി’ വിജയകരമായി പരീക്ഷിച്ചു. യു.എസ് സമയം ചൊവ്വാഴ്ച വൈകീട്ട് 3.15ന് േഫ്ലാറിഡയിലെ െകന്നഡി സ്പേസ് സെന്ററില്‍നിന്നാണ് വിക്ഷേപിച്ചത്. ടെസ്ല കാറും വഹിച്ചായിരുന്നു ഫാല്‍ക്കണ്‍ ഹെവിയുടെ വിക്ഷേപണം. 27 എന്‍ജിനുകള്‍ വിക്ഷേപണത്തിന് ഉപയോഗിച്ചു.

ഡേവിഡ് ബോവിെന്റ ‘സ്പേസ് ഒാഡിറ്റി’ എന്ന ആല്‍ബം വിക്ഷേപണ സമയത്ത് ഇതില്‍ പ്രദര്‍ശിപ്പിച്ചു. ബഹിരാകാശ ഉപകരണ നിര്‍മാണ, ബഹിരാകാശ ഗതാഗത സേവന രംഗത്തുള്ള യു.എസിലെ സ്വകാര്യ കമ്ബനിയായ ‘സ്പേസ് എക്സ്’ ഇത്തരമൊരു റോക്കറ്റ് നിര്‍മിക്കാന്‍ പദ്ധതിയിട്ടതായി 2011ല്‍ പ്രഖ്യാപിച്ചിരുന്നു. 2013ഒാടെ അത് ബഹിരാകാശത്തേക്ക് കുതിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. സര്‍ക്കാര്‍ സഹായമില്ലാതെ ഒരു സ്വകാര്യ വ്യവസായ കമ്ബനി ആദ്യമായാണ് ഇത്തരമൊരു കൂറ്റന്‍ റോക്കറ്റ് നിര്‍മിച്ച് പരീക്ഷിക്കുന്നത്. നേരത്തേ ഫാല്‍ക്കണ്‍ 9 എന്ന റോക്കറ്റ് ഇവര്‍ പരീക്ഷിച്ചിരുന്നെങ്കിലും അതിനെക്കാള്‍ കൂടുതല്‍ വാഹക ശേഷിയുള്ളതാണ് ഫാല്‍ക്കണ്‍ ഹെവി.

ലോകത്തിലെ ഏറ്റവും ശക്തിയേറിയ റോക്കറ്റായ ഫാല്‍ക്കണ്‍ ഹെവിക്ക് ആദ്യഘട്ടത്തില്‍ വേഗം കൂട്ടാനുതകുന്ന മൂന്ന് ബൂസ്റ്ററുകളാണ് ഉള്ളത്. ശക്തിയേറിയ ഇൗ ബൂസ്റ്ററുകളില്‍ രണ്ടെണ്ണം പുനരുപയോഗത്തിന് സാധിക്കുന്നവയുമാണ്. ഇതാവെട്ട 27 എന്‍ജിനുകളാല്‍ ബന്ധിപ്പിച്ചിട്ടുമുണ്ട്. ഭ്രമണപഥത്തിെന്റ താഴ്ന്ന വിതാനത്തില്‍ 1,40,000 പൗണ്ടിനെക്കാള്‍ തൂക്കമുള്ള സാധന സാമഗ്രികള്‍ പൊക്കിക്കൊണ്ടുപോവാനുള്ള ശേഷി ഇൗ ബൂസ്റ്ററുകള്ക്കുണ്ടെത്ര!
12 മീറ്റര്‍ വ്യാസവും 70 മീറ്റര്‍ ഉയരവുമുണ്ട് ഫാല്‍ക്കണ്‍ ഹെവിക്ക്. റോക്കറ്റിെന്റ പ്രവര്‍ത്തനങ്ങള്‍ ഒപ്പിയെടുത്ത് അയച്ചുതരാന്‍ ശേഷിയുള്ള കാമറകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ചൊവ്വക്കരികില്‍ എത്തുകയാണെങ്കില്‍ ഫാല്‍ക്കണ്‍ ഹെവി അതുമായി കൂട്ടിയിടിക്കാനുള്ള സാധ്യത നന്നേ വിരളമാണെന്നാണ് കമ്ബനിയുടെ അവകാശ വാദം.
