ന്യൂഡല്‍ഹി: കോടിയേരി ബാലകൃഷ്ണന്റെ മക്കളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉന്നയിച്ച് സിപിഎം ബംഗാള്‍ ഘടകം. വിഷയത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോ പ്രസ്താവന ഇറക്കണമെന്നും ബംഗാള്‍ ഘടകം ആവശ്യപ്പെട്ടു.ഈ കേസ് പാര്‍ട്ടിക്ക് തീരാ കളങ്കമുണ്ടാക്കിയെന്നും കേസില്‍ യെച്ചൂരിയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ ഒഴിവാക്കാമായിരുന്നവെന്നും ബംഗാള്‍ ഘടകത്തിന്റെ ആരോപണം.
ചൊവ്വ ബുധന്‍ ദിവസങ്ങളിലായി ചേര്‍ന്ന സംസ്ഥാന കമ്മറ്റി യോഗത്തിലാണ് കേരളത്തിലെ സംസ്ഥാന സെക്രട്ടറി കോടയേരി ബാലകൃഷ്ണന്റെ മക്കളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചയായത്. മുതിര്‍ന്ന അംഗങ്ങളായ മാനവ് മുഖര്‍ജിയും മൊയ്നുല്‍ ഹസ്സന് എന്നിവരുമാണ് വിഷയം ഉന്നയിച്ചത്.
ബിനോയ് കോടിയെരിക്കെതിരെ 13 കോടിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിഷയം പാര്‍ട്ടിക്ക് ദേശീയ തലത്തില്‍ തീരാകളങ്കമായിരിക്കുകയാണ്. സംസ്ഥാന സെക്രട്ടറിയുടെ മകന് തന്നെ ഇത്തരം ആരോപണത്തില്‍ ഉള്‍പ്പെട്ടത് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന നടപടിയാണ്. ഇക്കാര്യത്തില്‍ അതു കൊണ്ട് തന്നെ പോളിറ്റ് ബ്യൂറോ പ്രസ്താവന ഇറക്കണമെന്നും പാര്‍ട്ടിയുടെ നിലപാടറിയിക്കണമെന്നും ബംഗാളിലെ മുതിര്‍ന്ന പാര്‍ട്ടി അംഗങ്ങള്‍ സംസ്ഥാനകമ്മറ്റി യോഗത്തില്‍ ഉന്നയിച്ചു.
തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ വെച്ച് ബിനോയ് കോടിയേരി വിഷയത്തില്‍ ഉയര്‍ന്ന ചര്‍ച്ചകളില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കുള്ള പങ്ക് പരാമര്‍ശിച്ചത് ശരിയായില്ലെന്നും ബംഗാള്‍ ഘടക യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
‘തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ പാര്‍ട്ടിക്ക് അവഹേളനമായി. പ്രത്യേകിച്ച് ജനറല്‍ സെക്രട്ടറിയെ കുറ്റരാപിതനായി സമ്മേളനത്തില്‍ ചര്‍ച്ച ഉയര്‍ന്നു വന്നു’.ഇത് പാടില്ലായിരുന്നുവെന്നും ഇത് ഒഴിവാക്കാമായിരുന്നുവെന്നും അംഗങ്ങള്‍ ഉന്നയിച്ചു.
യെച്ചൂരിയെ പ്രതിക്കൂട്ടിലാക്കിയത് അപലപനീയമാണെന്നും ബംഗാളില്‍ നിന്നുള്ള നേതാക്കള്‍ യോഗത്തെ അറിയിച്ചു
