ട്രംപിനെതിരേ ലൈംഗീക ആരോപണവുമായി ചൂടന്‍ മോഡല്‍ രംഗത്ത്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരേ ലൈംഗീക ആരോപണവുമായി പ്ലേ ബോയ് മാസികയുടെ മുന്‍ മോഡലായ കരണ്‍ മക്ഡോഗല്‍ രംഗത്ത്.

2006-ല്‍ ട്രംപിന്റെ ഇളക മകന്‍ മെലാനിയ ജന്മം നല്‍കി ഏതാനും മാസങ്ങള്‍ക്കു ശേഷമാണ് അദ്ദേഹം താനുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും കരണ്‍ വെളിപ്പെടുത്തി.

കരണിന്റെ ആരോപണത്തോട് പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് തയാറായിട്ടില്ല. എന്നാല്‍, വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും മക്ഡോഗലുമായി ലൈംഗീക ബന്ധം പുലര്‍ത്തിയിരുന്നെന്ന വെളിപ്പെടുത്തല്‍ ട്രംപ് മുമ്ബ് നിഷേധിച്ചിട്ടുള്ളതാണെന്നും എന്‍ബിസി വക്താവ് അറിയിച്ചു.

ഒമ്ബത് മാസം മാത്രമായിരുന്നു ഈ ബന്ധത്തിന് ആയുസുണ്ടായിരുന്നുള്ളു. എന്നാല്‍, 2016-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഈ ബന്ധം മാധ്യമങ്ങള്‍ പൊടിതട്ടിയെടുക്കുകയായിരുന്നെന്ന് ദ ന്യൂയോര്‍ക്കര്‍ റിപ്പോര്‍ട്ട് ചെയ്തു.

ട്രംപുമായുള്ള ബന്ധം മറച്ചു വയ്ക്കുന്നതിന് 150,000 ഡോളര്‍ പ്രതിഫലം നല്‍കിയെന്നായിരുന്നു തിരഞ്ഞെടുപ്പ് കാലത്ത് വാര്‍ത്തകളില്‍ വന്നിരുന്നത്.

ട്രംപിന്റെ പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടുത്തുന്നതിനുള്ള പാപ്പരാസി വാര്‍ത്തകളാണിതെന്നായിരുന്നു നാഷണല്‍ എന്‍ക്വയറര്‍ മേധാവിയും ട്രംപിന്റെ സുഹൃത്തുമായ ഡേവിഡ് പീക്കറിന്റെ വെളിപ്പെടുത്തല്‍.

അമേരിക്കല്‍ പ്രസിഡന്റ് ആയതിന് ശേഷം ഡൊണാള്‍ഡ് ട്രംപിനെതിരേ ഇത് രണ്ടാം തവണയാണ് ലൈംഗീകാരോപണം ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *