പഞ്ചാബ് നാഷണല്‍ ബാങ്കിന് മേല്‍ നിയന്ത്രണങ്ങളുമായി ആര്‍.ബി.ഐ

ന്യൂഡല്‍ഹി: പഞ്ചാബ്​ നാഷണല്‍ ബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പ്​ സംബന്ധിച്ച വാര്‍ത്തകള്‍ വ്യാപകമാവുന്നതിനിടെ കര്‍ശന നിയന്ത്രണങ്ങളുമായി ആര്‍.ബി.​െഎ. ബാങ്കി​​െന്‍റ പ്രവര്‍ത്തനങ്ങളെല്ലാം കര്‍ശനമായി നിരീക്ഷിക്കുമെന്നാണ്​ നിലവില്‍ ആര്‍.ബി.​െഎ അറിയിച്ചിരിക്കുന്നത്​.

വെള്ളിയാഴ്​ചയാണ്​ ഇതുസംബന്ധിച്ച ​ ആര്‍.ബി.​െഎ അറിയിപ്പ്​ പുറത്ത്​ വന്നത്​​. മറ്റ്​ ബാങ്കുകളില്‍ ഏര്‍പ്പെടുത്തിയതിനെ​ക്കാള്‍ കര്‍ശന നിയന്ത്രണങ്ങള്‍ പി.എന്‍.ബിക്ക്​ മുകളില്‍ കൊണ്ട്​ വരാനാണ്​ ആര്‍.ബി.​െഎയുടെ പദ്ധതി.

പഞ്ചാബ്​ നാഷണല്‍ ബാങ്കി​​െന്‍റ ജാമ്യം ഉപയോഗിച്ച്‌​ വിദേശത്ത്​ നിന്ന്​ വജ്രവ്യവസായി നീരവ്​ മോദി​ കോടികള്‍ തട്ടിയെന്ന വാര്‍ത്തകളാണ്​ കഴിഞ്ഞ ദിവസം പുറത്ത്​ വന്നത്​. ബാങ്ക്​ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരുന്നു തട്ടിപ്പ്​ നടന്നതെന്നാണ്​ റിപ്പോര്‍ട്ട്​.

ആക്​സിസ്​ ബാങ്ക്​, യൂണിയന്‍ ബാങ്ക്​, അലഹബാദ്​ ബാങ്ക്​, എസ്​.ബി.​െഎ തുടങ്ങി രാജ്യത്തെ മുന്‍നിര ബാങ്കുകളെല്ലാം നീരവ്​ മോദിക്ക്​ പി.എന്‍.ബിയുടെ ജാമ്യം മുന്‍നിര്‍ത്തി വായ്​പ അനുവദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *