കോഴിക്കോട്: കള്ള് വ്യവസായത്തില്‍ അപചയം വന്നത് മേഖലയില്‍ ഉള്ള ചിലരുടെ കൂടുതല്‍ ലാഭമുണ്ടാക്കാനുള്ള ശ്രമമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആരോഗ്യ ദായകമായതിനെ അനാരോഗ്യകരമാക്കിയത് ആരാണെന്ന് ചിന്തിക്കണം. മദ്യ വ്യവസായ രംഗത്തുള്ള തൊഴിലാളികളുടെ ക്ഷേമം ഉറപ്പ് വരുത്തുക എന്നത് പ്രധാന വിഷയമായി സര്‍ക്കാര്‍ കാണുന്നുവെന്നും പിണറായി പറഞ്ഞു.
കള്ള് എന്ന് പറഞ്ഞ് എന്തെങ്കിലും നല്‍കുന്നതിനെ ഒരു തരത്തിലും അംഗീകരിക്കില്ല. കള്ള്ഷാപ്പെന്ന് പറഞ്ഞ് തുറന്ന് വെച്ച് ചാരായം വില്‍ക്കുന്നു. കള്ള് ഷാപ്പ് പറ്റാത്തിടത്ത് അത് വേണ്ടെന്ന് വെക്കണം. കള്ള് എന്ന് പറഞ്ഞ് വില്ക്കുന്നതിന്നെ അംഗീകരിക്കില്ല. വ്യാജ കള്ളിനെയും വ്യാജ തൊഴിലാളിയെയും സംരക്ഷിക്കില്ലെന്നും പിണറായി വ്യക്തമാക്കി.
മദ്യശാലകള്‍ അടച്ചു പൂട്ടിയപ്പോള്‍ വ്യാജമദ്യം കൂടി മയക്കുമരുന്ന് ഉപയോഗം കൂടി സമൂഹത്തിന് ദോഷകരമല്ലാത്ത നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്
. മദ്യം വേണ്ടവര്‍ മദ്യം കഴിക്കട്ടെ. എന്നാല്‍, ബോധവത്കരണം ഉയര്‍ത്തിക്കൊണ്ട് വരണം, അതിനായാണ് വിമുക്തി പദ്ധതി. പാവപ്പെട്ട തൊഴിലാളികള്‍ക്ക് പെന്ഷന് നല്‍കുന്നതിനെ ചിലര്‍ വിമര്‍ശിക്കുന്നു. കോര്‍പറേറ്റുകളുടെ കിട്ടാക്കടം എഴുതള്ളുമ്ബോള് ഇവര്‍ എതിര്‍ക്കുന്നില്ലെന്നും പിണറായി ചൂണ്ടിക്കാട്ടി.
