തിരുവനന്തപുരം: സ്വകാര്യ ബസ് സമരം കെ.എസ്.ആര്‍.ടി.സിക്ക് അനുഗ്രഹമായി. കാര്യക്ഷമായി കോര്‍പ്പറേഷന്‍ പ്രവര്‍ത്തിച്ചപ്പോള്‍ നേടിയത് സര്‍വകാല റെക്കാഡ് വരുമാനം. സ്ഥാപനത്തിന്റെ ചരിത്രത്തിലാദ്യമായി 8.50 കോടി രൂപ ഒരു ദിവസം ലഭിച്ചു. കെ.എസ്.ആര്‍.ടി.സിക്ക് 7,74,90,910 രൂപയും ജന്‍റം ബസുകള്‍ക്ക് 75,77,867 രൂപയും ലഭിച്ചു. ആകെ 8,50,68,777 രൂപയാണ് തിങ്കളാഴ്ചത്തെ കളക്ഷന്‍. സ്വകാര്യ ബസ് സമരം ആരംഭിച്ച വെള്ളിയാഴ്ച മുതല്‍ കെ.എസ്.ആര്‍.ടി.സി പരമാവധി 5500 ബസുകള്‍ വീതം ഓടിക്കുന്നുണ്ടായിരുന്നു. സ്വകാര്യ ബസുകള്‍ ഓടിയിരുന്ന റൂട്ടുകളിലായി 1500 ല്‍ അധികം പ്രത്യേക സര്‍വീസുകളും ഓടിച്ചു. വെള്ളിയാഴ്ച 7.22 കോടിയും ശനിയാഴ്ച 7.85 കോടിയും ലഭിച്ചിരുന്നു. പൊതുവെ കളക്ഷന്‍ കുറയുന്ന ഞായറാഴ്ച 6.69 കോടി രൂപയും കിട്ടി. ബസ് സമരം തുടങ്ങുന്നതിനു മുമ്ബ് കെ.എസ്.ആര്‍.ടി.സിക്ക് ലഭിച്ച റെക്കാഡ് കളക്ഷന്‍ 7.40 കോടി രൂപയായിരുന്നു. സമരം തുടങ്ങിയ 16ന് കെ.എസ്.ആര്‍.ടി.സി കളക്ഷന്‍ 7.22 കോടി രൂപയിലൊതുങ്ങി. അന്ന് തന്നെ സര്‍വീസ് കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള നടപടി കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റ് സ്വീകരിക്കുകയും ചെയ്തു.
ഫെബ്രുവരി 10 മുതല്‍ ഉള്ള കളക്ഷന്‍ ഇങ്ങനെ
സമരത്തിനു മുമ്ബ്
10 – 6.27 കോടി
11 – 5.75 കോടി
12 – 6.61 കോടി
13 – 5.29 കോടി
14 – 6.56 കോടി
15 – 5.94 കോടി
സമരത്തിനു ശേഷം
16 – 7.22 കോടി
17 – 7.85 കോടി
18 – 6.69 കോടി
19 – 8.50 കോടി
ഈ മാസം ഇതുവരെയുള്ള കളക്ഷന്‍: 120.32 കോടി
