കാ​നം രാ​ജേ​ന്ദ്ര​നെതിരെ അ​ഴി​മ​തി ആ​രോ​പ​ണ​വു​മാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം

കാനം രാജേന്ദ്രനും വനം മന്ത്രി കെ. രാജുവിനുമെതിരെ അഴിമതി ആരോപണവുമായി കേരള കോണ്‍ഗ്രസ്-എം രംഗത്ത്. പൊന്തന്‍പുഴ വനം സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറുന്നത് സംബന്ധിച്ച കേസ് തോറ്റു കൊടുക്കാന്‍ കാനം രാജേന്ദ്രനും മന്ത്രി രാജുവും ഏഴ് കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് കേരള കോണ്‍ഗ്സ്ര്-എം സ്റ്റിയറിംഗ് കമ്മിറ്റിയംഗം സ്റ്റീഫന്‍ ജോര്‍ജ് ആരോപിച്ചു.

കേസ് തോറ്റതിനെ സംബന്ധിച്ചുള്ള അന്വേഷണത്തിന് മുഖ്യമന്ത്രി തയാറാവണമെന്നും സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.കേരള കോണ്‍ഗ്രസ്-എമ്മിനെ ഇടതു മുന്നണിയില്‍ എടുക്കുന്നതിനെ കാനം രാജേന്ദ്രന്‍ ശക്തമായി എതിര്‍ക്കുന്നതിനിടെയാണ് അദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നതെന്ന് ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *