ബാബരി മസ്ജിദ് മുസ്ലിമിന്റേതാണ്, സ്ഥലം ഭാഗം വെക്കുന്നതില്‍ യോജിപ്പില്ല, കാന്തപുരം

ന്യൂഡല്‍ഹി:   ബാബരി മസ്ജിദ് മുസ്ലിമിന്റേതാണെന്നും സ്ഥലം ഭാഗം വെക്കുന്നതില്‍ യോജിപ്പില്ലെന്നും കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍. ബാബരി വിഷയത്തില്‍ കോടതിക്ക് പുറത്തുള്ള ചര്‍ച്ചകള്‍ ഫലം ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതി ഇടപെട്ടു ന്യായമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ബാബരി മസ്ജിദ് പൊളിച്ചതിനോട് യോജിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം അറസ്റ്റിലായ മതപ്രഭാഷകനും മുജാഹിദ് നേതാവുമായ എം എം അക്ബറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരിക്കാന്‍ കാന്തപുരം തയ്യാറായില്ല. അറസ്റ്റുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ അറിയില്ലെന്നും അക്ബറിന്റെ പ്രസംഗങ്ങള്‍ താന്‍ കെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ വ്യക്തികള്‍ നിയമം കയ്യിലെടുക്കുന്നത് ശരിയല്ല. ശിക്ഷ നല്‍കാന്‍ ജനങ്ങള്‍ക്ക് അധികാരമില്ല. വിദ്യാഭ്യാസമില്ലാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *