
ചെന്നൈ: തമിഴ്നാട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അസഭ്യം പറഞ്ഞയാള്‍ അറസ്റ്റില്‍. അമ്മ ഇരുചക്രവാഹനപദ്ധതി ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ മാസം 24-ന് ചെന്നൈയില്‍ പ്രധാനമന്ത്രി എത്തിയപ്പോള്‍ അസഭ്യം പറഞ്ഞ പളനിയാണ് അറസ്റ്റിലായത്. പ്രധാനമന്ത്രി കാറില്‍ കടന്നുപോകുമ്ബോള്‍ റോഡരികില്‍നിന്ന് ബഹളമുണ്ടാക്കുകയും മോശമായ രീതിയില്‍ പെരുമാറുകയുംചെയ്ത ഇയാളെ പോലീസ് അന്ന് താക്കീതുചെയ്തിരുന്നു. പിന്നീട് ഈ സംഭവത്തില്‍ കേസെടുത്ത പോലീസ് വ്യാഴാഴ്ച രാത്രി അറസ്റ്റ് ചെയ്തത്.
പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്ബോള്‍ മറീനയില്‍ എം.ജി.ആര്‍., ജയലളിത സമാധിസ്ഥലത്തുനിന്നാണ് പളനി ബഹളമുണ്ടാക്കിയത്.
