തിരുവനന്തപുരം: കേരള അതിര്‍ത്തിയോട് ചേര്‍ന്ന് തമിഴ്നാട്ടിലെ തേനി ജില്ലയില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന കണികാ പരീക്ഷണശാലക്കു വേണ്ടി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനു മുമ്ബ് കേരളത്തെ കൂടി അറിയിച്ച് ശാസ്ത്രീയമായി അതിന്റെ ആഘാതപഠനം നടത്തണമെന്ന് മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്.
പ്രദേശത്തെ വന്‍കിട ജലസംഭരണികള്‍ക്കും വനഭൂമിക്കും സംഭവിക്കാനിടയുള്ള നാശനഷ്ടങ്ങളെ സംബന്ധിച്ച് കേരള സര്‍ക്കാരും ജനങ്ങളുമായി ആശയവിനിമയം നടത്തി വേണം. ഇതിനായി പഠനങ്ങള്‍ നടത്തണമെന്നും വിഎസ് ആവശ്യപ്പെട്ടു.
