നീ​ല​ച്ചി​ത്ര​ന​ടി സ്റ്റോ​മി ഡാ​നി​യ​ല്‍​സി​നെ​തി​രേ നി​യ​മ​ന​ട​പ​ടി​യെ​ന്നു ട്രം​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​നെ​തി​രെ ലൈം​ഗി​കാ​രോ​പ​ണം ഉ​ന്ന​യി​ച്ച നീ​ല​ച്ചി​ത്ര​ന​ടി സ്റ്റോ​മി ഡാ​നി​യ​ല്‍​സി​നെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ട്രം​പി​ന്‍റെ പേ​ഴ്സ​ണ​ല്‍ അ​റ്റോ​ര്‍​ണി മൈ​ക്കി​ള്‍ കൊ​യ​ന്‍. വെ​ളി​പ്പെ​ടു​ത്താ​ന്‍ പാ​ടി​ല്ലാ​ത്ത ക​രാ​ര്‍ 20 ത​വ​ണ ലം​ഘി​ച്ചെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കൊ​യെ​ന്‍റെ മു​ന്ന​റി​യി​പ്പ്. ര​ണ്ടു കോ​ടി ഡോ​ള​ര്‍ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ന​ട​പ​ടി​ക​ളു​മാ​യി ത​ങ്ങ​ള്‍ മു​ന്നോ​ട്ടു​പോ​കു​ക​യാ​ണെ​ന്ന് കൊ​യെ​ന്‍റെ ലി​മി​റ്റ​ഡ് ല​യ​ബി​ലി​റ്റി കോ​ര്‍​പ​റേ​ഷ​ന്‍ എ​സ​ന്‍​ഷ്യ​ല്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ​സ് ഫെ​ഡ​റ​ല്‍ കോ​ട​തി​യെ അ​റി​യി​ച്ചു.

പ്ര​സി​ഡ​ന്‍റ് ട്രം​പു​മാ​യു​ള്ള ബ​ന്ധം ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കാ​ന്‍ ന​ടി​യു​മാ​യി ര​ഹ​സ്യ​ക​രാ​റു​ണ്ടാ​ക്കി​യി​രു​ന്നെ​ന്നും ട്രം​പി​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന കൊ​യെ​ന്‍ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച രേ​ഖ​ക​ളി​ല്‍ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, കോ​ടി​ക​ളു​ടെ ന​ഷ്ട​പ​രി​ഹാ​ര​വും അ​ട​ച്ചി​ട്ട കോ​ട​തി​മു​റി​ക​ളി​ലെ നി​യ​മ​ന​ട​പ​ടി​ക​ളും ത​ന്‍റെ ക​ക്ഷി​യെ നി​ശ​ബ്ദ​യാ​ക്കാ​നാ​ണെ​ന്ന് ഡാ​നി​യേ​ല​യ്ക്കു​വേ​ണ്ടി ഹാ​ജ​രാ​യ മി​ഷേ​ല്‍ അ​വെ​നാ​റ്റി കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു.

സ്റ്റോ​മി ഡാ​നി​യ​ല്‍​സു​മാ​യി ട്രം​പ് ബ​ന്ധം പു​ല​ര്‍​ത്തി​യി​രു​ന്നു എ​ന്ന വി​വ​രം പു​റ​ത്തു​വ​രാ​തി​രി​ക്കാ​ന്‍ ഡാ​നി​യ​ല്‍​സി​ന് 1,30,000 ഡോ​ള​ര്‍ ട്രം​പ് ന​ല്‍​കി​യെ​ന്ന് നേ​ര​ത്തെ റി​പ്പോ​ര്‍​ട്ടു​ക​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു. 2006ല്‍ ​ന​ട​ന്ന ഒ​രു ഗോ​ള്‍​ഫ് ടൂ​ര്‍​ണ​മെ​ന്‍റി​നി​ടെ​യാ​ണ് ഇ​രു​വ​രും ത​മ്മി​ല്‍ പ​രി​ച​യ​പ്പെ​ടു​ന്ന​തും അ​ടു​പ്പ​ത്തി​ലാ​യ​തു​മെ​ന്നാ​ണ് സൂ​ച​ന. ട്രം​പി​ന്‍റെ വി​വാ​ഹ​ശേ​ഷ​മാ​യി​രു​ന്നു ഇ​ത്. 2005ലാ​ണ് ട്രം​പ് മെ​ലാ​നി​യ​യെ വി​വാ​ഹം ക​ഴി​ച്ച​ത്. അ​ന്ന​ത്തെ ചി​ല​പ​ത്ര​ങ്ങ​ളി​ല്‍ ട്രം​പ്-​മെ​ലാ​നി​യ ബ​ന്ധ​ത്തി​ല്‍ വി​ള്ള​ല്‍ എ​ന്ന ത​ര​ത്തി​ല്‍ വാ​ര്‍​ത്ത​ക​ള്‍ വ​ന്നി​രു​ന്നെ​ങ്കി​ലും ട്രം​പ് അ​ത് നി​ഷേ​ധി​ച്ചി​രു​ന്നു. പ്ലേ​ബോ​യ് മോ​ഡ​ല്‍​കൂ​ടി​യാ​യി​രു​ന്ന മു​പ്പ​ത്തെ​ട്ടു​കാ​രി​യാ​യ സ്റ്റോ​മി ഡാ​നി​യ​ല്‍​സ് 2016ല്‍ ​അ​ഭി​ന​യം അ​വ​സാ​നി​പ്പി​ച്ചു.

അ​തേ​സ​മ​യം, ആ​രോ​പ​ണ​ങ്ങ​ള്‍ വൈ​റ്റ്ഹൗ​സ് നി​ഷേ​ധി​ച്ചു. അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്തും റി​പ്പ​ബ്ലി​ക്ക​ന്‍ സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്ന ട്രം​പി​നെ​തി​രെ നി​ര​വ​ധി ലൈം​ഗി​കാ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​ര്‍​ന്നി​രു​ന്നു. 16 ലൈം​ഗി​കാ​രോ​പ​ണ​ങ്ങ​ളാ​ണ് അ​ന്ന് ട്രം​പി​നെ​തി​രെ ഉ​യ​ര്‍​ന്ന​ത്. എ​ന്നാ​ല്‍ ഇ​തെ​ല്ലാം ട്രം​പും അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​നു​യാ​യി​ക​ളും ത​ള്ളി​ക്ക​ള​യു​ക​യാ​ണു​ണ്ടാ​യ​ത്.

ഇ​വ​യെ​ല്ലാം കോ​ട​തി​ക്ക് മു​ന്നി​ലെ​ത്തു​ക​യും ചെ​യ്തി​രു​ന്നു. അ​തി​ല്‍ ചി​ല​ത് കോ​ട​തി​ക്കു പു​റ​ത്ത് ഒ​ത്തു​തീ​ര്‍​ക്കാ​ന്‍ ട്രം​പ് ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ഒ​രു കേ​സ് മാ​ത്ര​മാ​ണ് അ​ത്ത​ര​ത്തി​ല്‍ തീ​ര്‍​ക്കാ​നാ​നാ​യ​ത്. ഈ ​സാ​ഹ​ച​ര്യം നി​ല​നി​ല്‍​ക്കെ​യാ​ണ് ട്രം​പി​നെ​തി​രെ വീ​ണ്ടും ആ​രോ​പ​ണം ഉ​യ​രു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *