കൊച്ചി : ജവഹര്‍ലാല്‍ നെഹ്രു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഫുട്ബോളും ക്രിക്കറ്റും വേണമെന്ന് ഹൈബി ഈഡന്‍ എം.എല്‍.എ. നവംബര്‍ ഒന്നിന് ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മത്സരം നടത്തുന്നതായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഫിഫ അണ്ടര്‍ 17 ലോകകപ്പി നായി സ്റ്റേഡിയത്തിലെ പുല്‍ത്തകിടി ലോകനിലവാരത്തില്‍ നവീകരി ച്ചിരുന്നു. ഗ്രൗണ്ടിന് കേടുപാടുകള്‍ സംഭവിക്കാത്ത രീതിയില്‍ രണ്ട് മത്സരങ്ങളും നടത്തുന്നതിനുള്ള തീരുമാനമുണ്ടാകണമെന്ന് ഹൈബി ഈഡന്‍ പറഞ്ഞു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കായീക പ്രേമികള്‍ക്ക് മത്സരങ്ങള്‍ വീക്ഷിക്കുന്നതിന് എളുപ്പത്തില്‍ എത്തിചേരാന്‍ സാധിക്കുന്നത് കൊച്ചിയിലാണ്. ഒട്ടനവധി രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് വേദിയായ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നിന്ന് ക്രിക്കറ്റിനെ പടിയിറിക്കുന്നതിനോട് യോജിപ്പില്ല. ഗ്രൗണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സാങ്കേതീക വിദഗ്ദ്ധരുടെ അഭിപ്രായം ആരാഞ്ഞ്, കേരളത്തിലെ ഫുട്ബോള്‍ പ്രേമികളെയും ക്രിക്കറ്റ് പ്രേമികളെയും നിരാശരാക്കാത്ത രീതിയിലുള്ള തീരുമാനം സര്‍ക്കാരിന്റെയും ബന്ധപ്പെട്ട അധികൃതരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും ഹൈബി ഈഡന്‍ എം.എല്‍.എ പറഞ്ഞു.
