വീണ്ടും ബാങ്ക്​ തട്ടിപ്പ്​; ഇക്കുറി നഷ്​ടം 842 കോടി

ചെന്നൈ: പി.എന്‍.ബി ബാങ്ക്​ തട്ടിപ്പിന്​ പിന്നാലെ രാജ്യ​ത്ത്​ വീണ്ടും സമാനമായ സംഭവം. ജ്വല്ലറി ഉടമ വായ്​പയെടുത്ത്​ മുങ്ങിയെന്നാണ്​ എസ്​.ബി.​െഎയുടെ പരാതി. തമിഴ്​നാട്ടിലെ സ്വര്‍ണ്ണ വ്യാപാരികളായ കനിഷ്​ക്​ ജ്വല്ലറി 842.15 കോടി രൂപ വായ്​പയെടുത്ത്​ മുങ്ങിയെന്നാണ്​ എസ്​.ബി.​െഎ പറയുന്നത്​.

ചെന്നൈയിലെ ടി നഗറിലാണ്​ ജ്വല്ലറിയുടെ രജിസ്​റ്റേര്‍ഡ്​ ഒാഫീസ്​. ഭൂപേഷ്​ കുമാര്‍ ജെയിന്‍ അദ്ദേഹത്തി​​െന്‍റ ഭാര്യ നീത ജെയിന്‍ എന്നിവരാണ്​ ജ്വല്ലറിയുടെ ഉടമസ്ഥര്‍. ഇരുവരുമായും ഇപ്പോള്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നാണ്​ ബാങ്ക്​ നല്‍കിയിരിക്കുന്ന പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. എസ്​.ബി.​െഎയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സി.ബി.​െഎ കേസെടുത്തിട്ടുണ്ട്​. ഇരുവരും ഇപ്പോള്‍ മൗറീഷ്യസിലുണ്ടെന്നാണ്​ സംശയം.

എസ്​.ബി.​െഎയുടെ നേതൃത്വത്തിലുള്ള 14 ബാങ്കുകളുടെ കണ്‍സോഷ്യമാണ്​ കനിഷ്​കിന്​ വായ്​പ നല്‍കിയത്​. തട്ടിപ്പ്​ നടന്നെന്ന്​ കാണിച്ച്‌​ ജനുവരി 25നാണ്​ എസ്​.ബി.​െഎ സി.ബി.​െഎക്ക്​ പരാതി നല്‍കിയത്​. വായ്​പയുടെ പലിശയും ചേര്‍ന്നാല്‍ ആകെ നഷ്​ടം 1000 കോടി കവിയുമെന്നാണ്​ റിപ്പോര്‍ട്ടുകള്‍. 2017 ഏപ്രില്‍ മുതല്‍ 14 ബാങ്കുകള്‍ക്കുമുള്ള വായ്​പ തിരിച്ചടവ്​ കനിഷ്​ക്​ ജ്വല്ലറി മുടക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *