അരീക്കോട്: ഇതര ജാതിയില്‍പെട്ട യുവാവുമായി വിവാഹിതയാകാന്‍ തീരുമാനിച്ച മകള്‍ ആതിരയെ കൊലപ്പെടുത്തിയത് ദുരഭിമാനത്താലെന്ന് പിതാവ് രാജന്. പട്ടിക ജാതിക്കാരനായ ബ്രിജേഷിനെ മകള്‍ വിവാഹം ചെയ്താല്‍ നാട്ടുകാര്‍ കളിയാക്കുമെന്ന് ഭയന്നുവെന്നും പിതാവ് പൊലീസില്‍ മൊഴി നല്കി.
ഇരുവരുടെയും വിവാഹം തന്നെ മാനസികമായി തകര്‍ത്തു. മദ്യലഹരിയിലാണ് മകളെ കുത്തിയതെന്നും രാജന് പൊലീസിനോട് പറഞ്ഞു. രാജനെ നാളെ കോടതിയില്‍ ഹാജരാക്കും.
വ്യാഴാഴ്ച വൈകീട്ട് അേഞ്ചാടെയായിരുന്നു ആതിരയെ രാജന് കുത്തിക്കൊലപ്പെടുത്തിയത്. പ്രണയത്തിലായിരുന്ന യുവാവുമായി യുവതിയുടെ വിവാഹം വെള്ളിയാഴ്ച പുത്തലം സാളിഗ്രാമ ക്ഷേത്രത്തില്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വീട്ടുകാരുമായും ബന്ധുക്കളുമായും ധാരണയിലുമെത്തിയിരുന്നു.
എന്നാല്‍, വൈകീട്ടുണ്ടായ വാക്തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അക്രമാസക്തനായ പിതാവില്‍നിന്ന് രക്ഷപ്പെടാന്‍ ഓടിയ ആതിരയെ അയല്വീട്ടില്വെച്ചാണ് കൊലപ്പെടുത്തിയത്.
