കൊല്‍ക്കത്ത: രാമനവമി ആഘോഷത്തിന്റെ മറവില്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടാല്‍ ശക്തമായ പ്രതികരണം നേരിടേണ്ടി വരുമെന്ന് ബിജെപിക്ക് മുന്നറിയിപ്പ് നല്കി മമതാ ബാനര്‍ജി. വിദ്വേഷം പരത്തുന്ന പ്രകടനങ്ങളെ അനുവദിക്കില്ല. തെമ്മാടിത്തരങ്ങള്‍ വെറുതെ വിടുകയുമില്ലെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
ബിജെപി ബംഗാള്‍ ഘടകത്തിന്റെ നേതൃത്വത്തിന്റെ റാലി നടത്തുന്നത്. പരമ്ബരാഗത ഇന്ത്യന്‍ ആയുധങ്ങളുമേന്തിയായിരിക്കും റാലിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം നേരത്തെ റാലിക്കിടെയുണ്ടായ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റിരുന്നു.
ഈ സാഹചര്യത്തിലാണ് ബിജെപിക്ക് മമതാ ബാനര്‍ജിയുടെ താക്കീത്. കുറച്ച് സംഘടനകള്‍ മാത്രമേ പരമ്ബരാഗതമായ ആയുധങ്ങളുമായി റാലി നടത്തുകയുള്ളൂവെന്ന് തനിക്കറിയാമെന്നും അതിനുള്ള അനുമതി അവര്‍ക്ക് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ലഭിച്ചിട്ടുള്ളതാണെന്നും മമതാ ബാനര്‍ജി പറഞ്ഞു.
ഒരിക്കും രാമനവമിക്ക് എതിരല്ല പക്ഷേ ആഘോഷങ്ങള്‍ സമാധാനപരമായിരിക്കണമെന്ന് നിര്‍ബന്ധമുണ്ടെന്നും ആഘോഷത്തിന്റെ മറവില്‍ അക്രമങ്ങള്‍ക്ക് തുനിഞ്ഞാല്‍ ശക്തമായ നടപടിയെടുക്കുമെന്നും മമതാ ബാനര്‍ജി പറഞ്ഞു. സംസ്ഥാനത്തിന്റെ സമാധാനം സംരക്ഷിക്കാന്‍ പൊതുജനങ്ങള്‍ ഒന്നിച്ചു നില്‍ക്കണമെന്നും മമത ആഹ്വാനം ചെയ്തു. അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം രാമനവമിയോടനുബന്ധിച്ച് വലിയ രീതിയിലുള്ള ആഘോഷങ്ങള്‍ സംഘടിപ്പിക്കാനാണ് ബിജെപിയുടെ നീക്കം. കൊല്‍ക്കത്തയില്‍ മാത്രം ആറ് റാലികള്‍ സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു.
