സുഡാനി ഫ്രം നൈജീരിയയെ പ്രശസിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദമായതിന് പിന്നാലെ ഖേദ പ്രകടനവുമായി നടന്‍ സുരാജ് വെഞ്ഞാറമൂട്. മലപ്പുറത്തിന്റെ സ്നേഹവും, ഫുട്ബോളും ലാളനയും എല്ലാ അര്‍ത്ഥത്തിലും കാണിച്ചു തന്ന ഒരു സിനിമ എന്ന് മാത്രമാണ് താന്‍ കഴിഞ്ഞ ദിവസം എഴുതിയ നിരൂപണത്തില്‍ ഉദ്ദേശിച്ചതെന്ന് സൂരാജ് പറയുന്നു.
മലപ്പുറത്തിന്റെ സ്നേഹവും കരുത്തും എല്ലാമാണ് മുസ്ലിം ലീഗും കുഞ്ഞാലി കുട്ടി സാഹിബെന്നും സുരാജ് പറയുന്നു. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് സുരാജിന്റെ വിശദീകരണം. മലപ്പുറത്തിന്റെ സ്നേഹവും മറ്റൊരു ജീവനോടുള്ള കരുതലും വേറെ ഒരു ആംഗിളില്‍ പ്രേക്ഷകര്‍ക്ക് കാണിച്ചു എന്ന് മാത്രമാണ് താന്‍ ഉദ്ദേശിച്ചതെന്നും സുരാജ് പോസ്റ്റില്‍ ആവര്‍ത്തിക്കുന്നു. താന്‍ എഴുതിയതില്‍ ഏതെങ്കിലും രീതിയില്‍ ആര്‍ക്കെങ്കിലും മനപ്രയാസം നേരിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും സുരാജ് പറയുന്നു.
സുരാജ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്,
മലപ്പുറത്തിന്റെ സ്നേഹവും, ഫുട്ബോളും ലാളനയും എല്ലാ അര്‍ത്ഥത്തിലും കാണിച്ചു തന്ന ഒരു സിനിമ എന്ന് മാത്രമാണ് ഇന്നലെ എഴുതിയ നിരൂപണത്തില്‍ ഉദ്ദേശിച്ചത്, മലപ്പുറത്തിന്റെ സ്നേഹവും കരുത്തും എല്ലാമാണ് മുസ്ലിം ലീഗും കുഞ്ഞാലി കുട്ടി സാഹിബും എല്ലാം, സുഡാനി എന്ന സിനിമയിലൂടെ മലപ്പുറത്തിന്റെ സ്നേഹവും മറ്റൊരു ജീവനോടുള്ള കരുതലും വേറെ ഒരു ആംഗിളില്‍ പ്രേക്ഷകര്‍ക്ക് കാണിച്ചു സുഡാനി ഫ്രം നൈജീരിയ എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. ഞാന്‍ എഴുതിയതില്‍ ഏതെങ്കിലും രീതിയില്‍ ആര്‍ക്കെങ്കിലും മനപ്രയാസം നേരിട്ടതില്‍ ഖേദം പ്രകടിപ്പിക്കുന്നു.
