കോഴിക്കോട്: അമിതവേഗതയില്‍ ബൈക്കോടിച്ചെന്ന് ആരോപിച്ച് ബൈക്കില്‍നിന്നും വീണ സഹോദരങ്ങളെ പ്രദേശവാസികള്‍ തിരിഞ്ഞുനോക്കിയില്ല.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്ബസിനടുത്ത് കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. വീട്ടിലേക്കുള്ള ഭക്ഷണം വാങ്ങി പോകുകയായിരുന്ന സെയ്ത് മുഹമ്മദ്, സാമന്ത് മുഹമ്മദ് എന്നിവരാണ് രാത്രി ഒമ്ബതരയോടെ അപകടത്തില്‍പ്പെട്ടത്.
സമീപത്തെ ബേക്കറിയിലുണ്ടായിരുന്നവര്‍ ഇവര്‍ വീണുകിടക്കുന്നത് കണ്ടിരുന്നു. എന്നാല്‍, അമിതവേഗതയില്‍ വന്ന ഇവര്‍ റോഡില്‍ കിടക്കട്ടെയെന്നാണ് നാട്ടുകാര്‍ പറഞ്ഞത്.
ഒന്നരമണിക്കൂറോളം റോഡില്‍ കിടന്നിട്ടും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയ്യാറായില്ല. പതിനൊന്ന് മണിക്ക് ശേഷം ഇവരുടെ വീട്ടില്‍ നിന്ന് ആളെത്തിയാണ് ആശുപത്രിയിലെത്തിച്ചത്.
ഇതിനിടയില്‍ നിലത്തിട്ട് ചവിട്ടുകയും കൈയിലുണ്ടായിരുന്ന അയ്യായിരം രൂപ എടുത്തെന്നും ആരോപണമുണ്ട്. സംഭവത്തില്‍ വീട്ടുകാര്‍ മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
