വയനാട് : വയനാട്ടില്‍ സര്‍ക്കാര്‍ ഭൂമി വില്‍പ്പനയ്ക്ക്. സംഘത്തിലെ മുഖ്യകണ്ണി സിപിഐ ജില്ലാ സെക്രട്ടറിയാണെന്ന് തെളിഞ്ഞു. വില്പനയ്ക്കായി റവന്യൂ രേഖകള്‍ അട്ടിമറിക്കാന്‍ സഹായിക്കുന്നത് ഡെപ്യൂട്ടി കളക്ടറാണെന്ന് വിവരം.
നാലര ഏക്കര്‍ സര്‍ക്കാര്‍ ഭൂമി തരം മാറ്റാന്‍ 20 ലക്ഷം രൂപ നല്‍കണമെന്നും അതില്‍ 10 ലക്ഷം ഡെപ്യൂട്ടി കളക്ടര്‍ക്കും 10 ലക്ഷം സിപിഐ സെക്രട്ടറിക്കും നല്‍കണമെന്നും ഇടനിലക്കാരന് അറിയിച്ചു. പണം വാങ്ങുന്ന ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പതിഞ്ഞതോടെ സംഭവത്തെക്കുറിച്ചു അന്വേഷണം ആരംഭിച്ചു. മാഫിയ സംഘത്തിലെ കൂടുതല്‍ കണ്ണികള്‍ തിരുവന്തപുരത്തുണ്ടെന്ന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
