കെ.എസ്.ആര്.ടി.സിയില്‍ ഡ്യൂട്ടി പരിഷ്കരണം തിരക്കിട്ട് നടപ്പാക്കാനാവില്ലെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡി.ജി.പി എ. ഹേമചന്ദ്രന്. നിലവിലെ ഡ്യൂട്ടി സമ്ബ്രദായം പെെട്ടന്ന് മാറ്റാനും കഴിയില്ല. ജീവനക്കാരുെട സംഘടനകളുമായി പലതവണ ചര്‍ച്ചചെയ്തും അഭിപ്രായം സ്വീകരിച്ചും നടപ്പാക്കിയ ഡ്യൂട്ടി സംവിധാനം മാറ്റാന്‍ സമയം വേണ്ടിവരും. കൂടുതല്‍ ചര്‍ച്ചകളും നടക്കണം. എങ്കിലും ഇക്കാര്യം കോര്പറേഷന് മാനേജ്മെന്റിെന്റ സജീവ പരിഗണനയിലാെണന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
അശാസ്ത്രീയ ഡ്യൂട്ടി സംവിധാനം അപകടം വര്‍ധിപ്പിക്കുന്നുവെന്നും 23 മണിക്കൂര്‍വരെ പലരും ജോലി ചെയ്യുന്നുണ്ടെന്നുമുള്ള റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു ഹേമചന്ദ്രന്. വിഷയം ചര്‍ച്ചചെയ്യാന്‍ പ്രേത്യക യോഗമൊന്നും വിളിച്ചിട്ടില്ല. യൂനിയനുകളുടെ സമ്മതത്തോടെ നടപ്പാക്കിയത് മാറ്റാന്‍ ഇനിയും അവരുമായി ചര്‍ച്ച നടത്തേണ്ടതുണ്ട്. ചര്‍ച്ചക്ക് സമയമായിട്ടില്ല. കെ.എസ്.ആര്.ടി.സിയെ കാര്യക്ഷമമാക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സുശീല്ഖന്നയും ഇൗനിര്ദേശം മുന്നോട്ടുവെച്ചിട്ടുണ്ട് -അദ്ദേഹം വ്യക്തമാക്കി.
