മൂന്നു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് പെട്ടിയില്‍ അടച്ചു; 18 കാരനായ പ്രതി പോലീസ് പിടിയില്‍

റാംപൂര്‍: മൂന്നു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് പെട്ടിയില്‍ അടച്ചു. ഉത്തര്‍പ്രദേശിലെ റാംപൂരിലെ താണ്ഡ നഗരത്തിലാണ് മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവമുണ്ടായത്. അയല്‍വാസിയായ 18 കാരനാണ് സംഭവത്തില്‍ പ്രതിയായത്.

ഏപ്രില്‍ രണ്ടിനാണ് സംഭവം. വീട്ടില്‍ കുട്ടി മാത്രമുണ്ടായിരുന്നു സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. ഈ സമയത്ത് ചോക്ലേറ്റ് നല്‍കി അയല്‍വാസി സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. എന്നാല്‍, കടുത്ത വേദനയെത്തുടര്‍ന്ന് കുട്ടി കരയാന്‍ തുടങ്ങിയപ്പോള്‍ ഇയാള്‍ കുട്ടിയെ ഉപേക്ഷിച്ച്‌ ഓടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പ്രദേശവാസികളാണ് കുട്ടിയെ രക്ഷപെടുത്തിയത്. തുടര്‍ച്ചയായ തിരച്ചിലിനെത്തുടര്‍ന്ന് ഇയാളെ പോലീസ് പിടികൂടി. കുട്ടികള്‍ക്കെതിരായ അതിക്രമത്തിനെതിരായുള്ള നിയമമായ പോസ്‌കോ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *