ഓസ്ട്രേലിയയിലേക്ക് പോയ ഇന്ത്യന്‍ അമ്മച്ചിയുടെ ബാഗില്‍ ബോംബെ എന്നെഴുതിയപ്പോള്‍ ബോംബായി; ബ്രിസ്ബെന്നിലേക്കുള്ള ബോംബ് കണ്ട വിമാനത്താവളം അധികൃതര്‍ ഞെട്ടി

ന്യൂഡല്‍ഹി: ഇന്ത്യന്‍ അമ്മച്ചിയുടെ ബാഗില്‍ ബോംബ്. സംഭവം അറിഞ്ഞ വിമാനത്താവളം അധികൃതര്‍ പൊലീസില്‍ അറിയിച്ചു. പൊലീസും സ്‌ക്വാഡും ആകെ ബഹളം. ഒടുവിലാണ് ഇന്ത്യന്‍ അമ്മച്ചിക്ക് പറ്റിയ സ്പെല്ലിങ് മിസ്റ്റേക്കാണ് ബോംബായി മാറിയതെന്ന്. ബോംബെ എന്നെഴുതിയതിന് പകരം ബോംബ് എന്നെഴുതിയതാണ് ആകെ അങ്കലാപ്പിലാക്കിയത്.

ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്ന്‍ വിമാനത്താവളത്തിലെ ജീവനക്കാരും യാത്രക്കാരുമാണ് ബോംബ് നിറച്ച ബാഗ് കണ്ട് ഞെട്ടി വിറച്ചത്. എന്നാല്‍, സംഭവത്തിന്റെ നിജസ്ഥിതി അറിഞ്ഞതോടെ എല്ലാവരുടെയും മുഖത്ത് ചിരി വിടര്‍ന്നു. ഇന്ത്യയില്‍ നിന്നെത്തിയ ഒരു മുത്തശ്ശി തന്റെ ബാഗ്ഗില്‍ ‘ബോംബെ’ എന്ന് ഇംഗ്ലീഷില്‍ എഴുതിയത് ‘ബോംബ്’ ആയി ചുരുങ്ങിയതാണ് ഈ പൊല്ലാപ്പിനെല്ലാം കാരണം.

ബോംബെ എന്ന് ഇംഗ്ലീഷില്‍ എഴുതിയപ്പോള്‍ സ്ഥലം തികയാതെ വന്നതിനെ തുടര്‍ന്ന് അവസാന രണ്ട് അക്ഷരം ചുരുക്കി ബോംബ് എന്ന് എഴുതുകയായിരുന്നത്രേ. ഇന്ത്യയില്‍ നിന്നും ഓസ്‌ട്രേലിയലിയേക്ക് പോയ വെങ്കട ലക്ഷ്മി എന്ന അറുപത്തിയഞ്ചുകാരിയുടെ ബാഗിന് പുറത്താണ് ഇത്തരമൊരു കുറിപ്പ് കാണപ്പെട്ടത്. 10 വര്‍ഷമായി ഓസ്‌ട്രേലിയയല്‍ താമസിക്കുന്ന മകള്‍ ദേവി ജ്യോതിരാജിന്റെ അടുത്തേയ്ക്കായിരുന്നു വെങ്കട ലക്ഷ്മി എത്തിയത്.

സംഭവത്തില്‍ വെങ്കട ലക്ഷ്മിയെ ചോദ്യം ചെയ്ത ഓസ്‌ട്രേലിയന്‍ പൊലീസ് അവര്‍ക്ക് അബദ്ധം പറ്റിതാണെന്ന് തിരിച്ചറിഞ്ഞതോടെ വിട്ടയച്ചു.

Leave a Reply

Your email address will not be published. Required fields are marked *