ആന്ധ്രക്ക് പ്രത്യേക പദവി: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ ടി.ഡി.പി എം.പിമാരുെട സമരം

ന്യൂഡല്‍ഹി: ആന്ധ്രക്ക്​ പ്രത്യേക പദവി ആവശ്യ​പ്പെട്ട്​ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിക്ക്​ മുന്നില്‍ തെലുഗു ദേശം പാര്‍ട്ടി എം.പി മാരുടെ സമരം. നമ്ബര്‍ ​7, ലോക്​ കല്യാണ്‍മാര്‍ഗിലെ വസതിക്ക്​ മുന്നിലായിരുന്നു സമരം. തുടര്‍ന്ന്​ ബലപ്രയോഗത്തിലൂടെ സമരക്കാരെ തുഗ്ലക്​ റോഡ്​ പൊലീസ്​ സ്​റ്റേഷനിലേക്ക്​ മാറ്റി. പൊലീസ്​ പിടിച്ചുകൊണ്ടുപോകു​േമ്ബാഴും എം.പിമാര്‍ എന്‍.ഡി.എ സര്‍ക്കാറിനെതിരായ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിക്കാണിക്കുന്നുണ്ടായിരുന്നു.

നേരത്തെ, പാര്‍ല​െമന്‍റ്​ ബജറ്റ്​ സെഷനിലും ഇതേ ആവശ്യമുന്നയിച്ച്‌​ എം.പിമാര്‍ പ്രതിഷേധിച്ചിരുന്നു. ​ആന്ധ്രക്ക്​ പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌​ ൈവ.എസ്​.ആര്‍ കോണ്‍ഗ്രസ്​ എം.പിമാര്‍ പാര്‍ലമ​െന്‍റില്‍ നിന്ന്​ രാജിവെച്ച്‌​ ഡല്‍ഹിയിലെ ആന്ധ്രഭവനില്‍ റിലേ നിരാഹാരം ആരംഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *