യു എ പി എ- ആര്‍ എസ്സ് എസ്സ് ഗൂഡാലോചന

കണ്ണൂര്‍: രാഷ്ട്രീ കേസ്സുകളില്‍ ആദ്യമായി യു എ പി എ ചുമത്തുന്നത് കതിരൂര്‍ മനോജ് കേസ്സില്‍ പി ജയരാജിനെതിരെയാണ് . ഇത് കണ്ണൂരില്‍ നടന്ന ആര്‍ എസ്സ് എസ്സ് ബൈഠക് തീരുമാനതിന്റെ ഭാഗമായി സി പി എമ്മിനെ കര്‍ക്കാന്‍ എടുത്ത ഗൂഡാലോചനയുടെ ഭാഗമാണെന്നാണ് പി ജയരാജന്റെ ആരോപണം. തലശ്ശേരിയില്‍ കോടതിയില്‍ ഹാജരാകാനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. സി പി എം ഗ്രമങ്ങളെ അക്രമിക്കാനും പാര്‍ട്ടിയെ ഭീകരസംഘടയാക്കാനുളള പദ്ധതിയാണ് ബൈഠക്കില്‍ ഉണ്ടായിട്ടുളളത്. ഇതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം ആര്‍ എസ്സ് എസ്സ് സംസ്ഥാന കമ്മിറ്റി അമീത്ഷാക്ക് അയച്ച കത്തെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ രാഷ്ട്രീയമായും, നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനാല്‍ ചികില്‍സയിലായിരുന്ന താന്‍ ഡോക്ട്രോറോട് ആവശ്യപ്പെട്ടാണ് ഡിസ്ചാര്‍ജ് ചെയ്ത് കോടതിയില്‍ ഹാജരാകുന്നത്. ആര്‍ എസ്സ് എസ്സിന്റെ ഗൂഡാലോചനയാണ് തന്റെ പേരില്‍ യു എ പി എ ചുമത്തിയിട്ടുളളത്. ഇതിന്ന് മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും സഹായിച്ചതായും ജയരാജന്‍ ആരോപിച്ചു. കോടതി മാര്‍ച്ച് 11 വരെ പി ജയരാജനെ റിമാന്റ് ചെയ്തു. ജയരാജനെ ചോദ്യം ചെയ്യാനായി വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് സി ബി ഐ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *