ആറു ചുവപ്പു കാര്‍ഡും സംഘട്ടനവും മറികടന്ന് വന്‍ ജയത്തോടെ എഫ് സി ഗോവ സെമിയില്‍

സൂപ്പര്‍ കപ്പ് 8s ഫുട്ബോളില്‍ എഫ് സി ഗോവയ്ക്ക് വിജയം എന്നു പറയേണ്ടി വരും. ഒന്ന് കലിംഗയില്‍ നടന്നത് അക്ഷരാര്‍ത്ഥത്തില്‍ 8s ഫുട്ബോള്‍ ആയിരുന്നു. ആദ്യ പകുതി അവസാനിക്കുമ്ബോള്‍ ആറു റെഡ് കാര്‍ഡുകള്‍ പിറന്നപ്പോള്‍ ഇരു ടീമുകളും 8പേരായി ചുരുങ്ങിയിരുന്നു. ജംഷദ്പൂരിനെ നേരിട്ട എഫ് സി ഗോവ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് ആണ് ഇന്ന് വിജയം ആഘോഷിച്ചത്.

കളിയില്‍ തുടക്കം മുതല്‍ എഫ് സി ഗോവയ്ക്ക് തന്നെ ആയിരുന്നു ആധിപത്യം. അത് സ്കോര്‍ബോര്‍ഡില്‍ ബ്രണ്ടന്‍ നേടിയ സുന്ദരന്‍ ഗോളിലൂടെ എഫ് സി ഗോവ തെളിയിക്കുകയും ചെയ്തു. 20 പാസുകള്‍ക്ക് ശേഷമായിരുന്നു എഫ് സി ഗോവയുടെ ആ ആദ്യ ഗോള്‍ പിറന്നത്. പക്ഷെ ആ സുന്ദര ഫുട്ബോള്‍ ഒക്കെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്ബ് നടന്ന വിവാദ തീരുമാനങ്ങളിലും സംഘട്ടനത്തൊലും ഇല്ലാതായി.

45ആം മിനുട്ടില്‍ ബ്രാന്‍ഡന്‍ രണ്ടാമതും ജംഷദ്പൂര്‍ വല കുലുക്കിയപ്പോള്‍ ആദ്യം റഫറി ഗോള്‍ അനുവദിക്കുകയും എന്നാല്‍ പന്ത് ഗ്രൗണ്ടില്‍ നിന്ന് കോര്‍ണര്‍ ലൈനും കഴിഞ്ഞ് പുറത്തു പോയതിനു ശേഷമാണ് ബ്രാന്‍ഡന്റെ ഗോള്‍ പിറന്നത് എന്ന കാരണം കൊണ്ട് ഗോള്‍ നിഷേധിക്കുകയുന്‍ ചെയ്തു. ഇത് ഗ്രൗണ്ടില്‍ സംഘട്ടനം ഉണ്ടാക്കുകയും 6 ചുവപ്പു കാര്‍ഡുകളില്‍ എത്തുകയുമായിരുന്നു.

രണ്ടാം പകുതിയില്‍ ആദ്യ കളിക്കില്ല എന്ന് എഫ് സി ഗോവ തീരുമാനിച്ചെങ്കിലും പിന്നീട് ഗോവ ഗ്രൗണ്ടിലേക്ക് വരികയായിരുന്നു. എട്ടുപേരുമായി കളിച്ചപ്പോഴും മികവ് ഗോവയ്ക്കായിരുന്നു. 4 ഗോളുകള്‍ കൂടെ ജംഷദ്പൂര്‍ വലയില്‍ എത്തിച്ചാണ് ഗോവ സെമിയിലേക്ക് മുന്നേറിയത്. കോറോയും, മന്വീര്‍ സിംഗും, ഹ്യൂഗോ ബോമസുമാണ് ഗോവയ്ക്കായി ഗോളുകള്‍ നേടിയത്. ബോമസ് രണ്ടുതവണയാണ് വലകുലുക്കിയത്.

അഷിം ബിശ്വാസാണ് ജംഷദ്പൂരിന്റെ ആശ്വാസ ഗോള്‍ നേടിയത്. ഈസ്റ്റ് ബംഗാളിനെയാണ് ഗോവ സെമി ഫൈനലില്‍ നേരിടുക.

Leave a Reply

Your email address will not be published. Required fields are marked *