ഹൈദരാബാദ്: ആര്‍.എസ്.എസിനെയും ബി.ജെ.പിയേയും ചെറുക്കാന്‍ എല്ലാ മതേതര ശക്തികളും ഒരുമിക്കണമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സി.പി.എം 22ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി യെ തോല്‍പിക്കുകയാണ് പ്രധാനം. ഇതിനെതിരെ എല്ലാ ജനാധിപത്യ ശക്തികളും ഒന്നിക്കണം. ഇടതുപാര്‍ട്ടികള്‍ ശക്തിപ്പെടണമെന്നും ഇതിന് മതേതര ജനാധിപത്യ പാര്‍ട്ടികളുടെ സഹകരണം ആവശ്യമാണെന്നും യെച്ചൂരി അറിയിച്ചു.
രാജ്യത്താകമാനം കേരളത്തിന് എതിരെ തെറ്റായ പ്രചാരണം നടക്കുന്നുണ്ട്. കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെയും പാര്‍ട്ടിക്ക് എതിരെയും നടക്കുന്ന ആര്‍.എസ്.എസ്^ബി.ജെ.പി ആക്രമണങ്ങളെയും യെച്ചൂരി വിമര്‍ശിച്ചു. ഇതിനെ ചെറുക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
പ്രസംഗത്തിലുടനീളം യെച്ചൂരി കോണ്‍ഗ്രസിനെ വിമര്‍ശിച്ചില്ല എന്നത് ശ്രദ്ധേയമാണ്. മാത്രമല്ല, കോണ്‍ഗ്രസുമായി ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ പരോക്ഷമായ ആഹ്വാനവും അദ്ദേഹത്തിന്റെ പ്രസംഗത്തിലുടനീളം ഉണ്ടായിരുന്നു.
മോദിയുടേത് ഏകാധിത്യ ഭരണമാണെന്ന് സി.പി.ഐ അഖിലേന്ത്യ സെക്രട്ടറി സുധാകര്‍ റെഡ്ഢി പറഞ്ഞു. ആര്‍ എസ് എസിന്റേത് ഫാസിസ്റ്റ് നയംമാണ്. രാജ്യത്തിന്റ പ്രധാന ശത്രു ആര്‍.എസ്.എസും ബി.ജെ.പിയുമാണ്. ത്. ഇതിനെ ചെറുക്കാന്‍ വിശാല ജനാധിപത്യ മതേതര ഐക്യവും ഇടത് ഐക്യവും അനിവാര്യമാണെന്നും അദ്ദേഹം അറിയിച്ചു.
സി.പി.എം ഇരുപത്തി രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിന് ഹൈദരാബാദില്‍ ഇന്ന് തുടക്കമായി. മുതിര്‍ന്ന നേതാവും തെലങ്കാന സമരനായികയുമായ മല്ലു സ്വരാജ് പതാക ഉയര്‍ത്തി. രാഷ്ട്രീയ പ്രമേയം ഇന്ന് അവതരിപ്പിച്ച് ചര്‍ച്ച തുടങ്ങും. 763 പ്രതിനിധികളും 74 നിരീക്ഷകരുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍ നിന്നും ബംഗാളില്‍ നിന്നുമായി 175 വീതം പ്രതിനിധികളാണഅ പങ്കെടുക്കുന്നത്. മണിക് സര്‍ക്കാര്‍ അദ്ധ്യക്ഷനായ പ്രസീഡിയത്തില്‍ കേരളത്തില്‍ നിന്നുള്ള കെ. രാധാകൃഷ്ണന്‍ അടക്കം ആറുപേര്‍ ഉണ്ട്. ഉച്ചക്ക് ശേഷം പ്രകാശ് കാരാട്ട് കരട് രാഷ്ട്രീയ പ്രമേയം അവതരിപ്പിക്കും. അതില്‍ ഇന്നും നാളെയും ചര്‍ച്ച നടക്കും.
സി.പി.എം എല്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ, ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജി.ആര്‍ ശിവശങ്കരന്‍, എസ്.യു.സി.ഐ നേതാവ്
ആശിഷ് ഭട്ടാചാര്യ, ആര്‍.എസ്.പി നേതാവ് മനോജ് ഭട്ടാചാര്യ എന്നിവരും ഉദ്ഘാടന യോഗത്തില്‍ ആശംസകള്‍ നേര്‍ന്നു.
