മോദിയുടെ ‘തീ​വ്രവാദ ഫാക്​ടറി’ പരാമര്‍ശം: പാകിസ്​താനെ പിന്തുണച്ച്‌​ ചൈന

ബെയ്​ജിങ്​: ‘തീവ്രവാദം കയറ്റി അയക്കുന്ന ഫാക്​ടറിയാണ്​ ഇസ്​ലമാബാദ്​’ എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്​താവനയില്‍ പാകിസ്​താനെ പിന്തുണച്ച്‌​ ചൈന. തീവ്രവാദ​ത്തിനെതിരെ പോരാടുന്നതിന്​ പാകിസ്​താന്‍ പിന്തുണ നല്‍കുകയാണ്​ വേണ്ടതെന്ന്​ ചൈനീസ്​ വിദേശകാര്യ മ​ന്ത്രാലയ വക്താവ്​ അറിയിച്ചു. തീവ്രവാദമെന്നത്​ എല്ലാ ​രാജ്യങ്ങള്‍ക്കും ശത്രുതന്നെയാണ്​. തീവ്രവാദം തുടച്ചുനീക്കുന്നതിന്​ അന്തരാഷ്​ട്ര സമൂഹം ഒരുമയോടെ പ്രവര്‍ത്തിക്കണം. തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ അന്തരാഷ്​ട്ര സമൂഹം പാകിസ്​താനുമായി സഹകരിക്കുകയും പിന്തുണക്കുകയും വേണം’^ ചൈനീസ്​ വിദേശകാര്യ വക്താവ്​ ഹുവ ചുനിയിങ്​ പറഞ്ഞു.

ഇന്ത്യയും പാകിസ്​താനുമടക്കും എട്ട്​ രാജ്യങ്ങള്‍ അംഗമായുള്ള ഷാങ്​ഹായ്​ കോര്‍പറേഷന്‍ ഒാഗനൈസേഷ​​െന്‍റ( എസ്​.സി.ഒ) വാര്‍ഷികയോഗത്തില്‍ തീവ്രവാദം മുഖ്യ അജണ്ടയായി കൊണ്ടുവരുന്ന സൂചനയും ചൈന നല്‍കിയിട്ടുണ്ട്​. എസ്​.സി.ഒയില്‍ വിദേശമന്ത്രിമാരുടെ യോഗത്തില്‍ തീവ്രവാദത്തിനെതിരായ സഹകരണം എന്നത്​ പ്രധാന അജണ്ടയാകുമെന്ന്​ വിശ്വസിക്കുന്നുവെന്നും ഹുവ ചുനിയിങ്​ പറഞ്ഞു.

ലണ്ടനില്‍ നടന്ന ചടങ്ങിലാണ്​ മോദി പാകിസ്​താനെതിരെ തീവ്രവാദ ഫാക്​ടറി പരാമര്‍ശം നടത്തിയത്​. തീവ്രവാദം കയറ്റി അയക്കാനുള്ള ഫാക്​ടറി നടത്തി ത​​െന്‍റ രാജ്യത്തെ ജനങ്ങളെ ആക്രമിക്കുകയാണെന്നും നേരിട്ട്​ യുദ്ധം ചെയ്യാന്‍ കഴിവില്ലാത്തതുകൊണ്ട്​ പിറകില്‍ നിന്ന്​ ആക്രമിക്കുകയാണെന്നുമാണ്​ മോദി പറഞ്ഞത്​. പാകിസ്​താ​​െന്‍റ അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ ഇന്ത്യക്ക്​ അറിയാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇൗ പരാമര്‍ശങ്ങള്‍ക്കെതിരെയാണ്​ ചൈന രംഗത്തെത്തിയിരിക്കുന്നത്​.

Leave a Reply

Your email address will not be published. Required fields are marked *