മോദി മൗനി ബാബ; ഇന്ത്യയുടെ തലസ്ഥാനം വിദേശത്തേക്ക്​ മാറ്റണം-ശിവസേന

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മൗനി ബാബയായി മാറിയെന്ന്​ ശിവസേനയുടെ പരിഹാസം. അഭ്യന്തര പ്രശ്​നങ്ങളില്‍ വിദേശത്ത്​ മാത്രമാണ്​ മോദി പ്രതികരണം നടത്തുന്നതെന്ന്​ ശിവസേന കുറ്റപ്പെടുത്തി. മുഖപത്രമായ സാമ്​നയിലെ എഡിറ്റോറിയലിലാണ്​ ശിവസേന പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്​.

മോദി വിദേശത്ത്​ മാത്രം പ്രതികരണം നടത്തുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ തലസ്ഥാനം ലണ്ടന്‍, ന്യൂയോര്‍ക്ക്​, ടോക്കിയോ, പാരീസ്​ തുടങ്ങിയ സ്ഥലങ്ങളിലേതെങ്കിലുമൊന്നിലേക്ക്​ മാറ്റണം. മോദി കൂടുതല്‍ നല്ല രീതിയില്‍ സംസാരിക്കണമെന്ന മന്‍മോഹന്‍ സിങി​​െന്‍റ പ്രസ്​താവനയില്‍ അര്‍ധസത്യമുണ്ടെന്നും ശിവസേന വ്യക്​തമാക്കുന്നു.

വിവാദമായ ബലാല്‍സംഗകേസുകളെ കുറിച്ച്‌​ മോദി പ്രതികരണം നടത്തിയത്​ ലണ്ടനിലാണ്​. ലോല മനസുള്ളയാളായത്​ കൊണ്ടാണ്​ മോദി വിദേശത്ത്​ പ്രതികരണം നടത്തിയതെന്നും സാമ്​നയുടെ എഡിറ്റോറിയല്‍ പരിഹസിക്കുന്നു. ബലാല്‍സംഗത്തെ രാഷ്​ട്രീയവല്‍ക്കരിക്കരുതെന്നായിരുന്നു മോദിയുടെ പ്രസ്​താവന. എന്നാല്‍ നിര്‍ഭയ പ്രശ്​നമുണ്ടായപ്പോള്‍ ഇതില്‍ നിന്ന്​ വിരുദ്ധമായ നിലപാടാണ്​ മോദി സ്വീകരിച്ചത്​. ഇന്ത്യയിലെ ബാങ്കുകളില്‍ തട്ടിപ്പ്​ നടത്തിയ വിജയ്​ മല്യ ലണ്ടനിലാണ്​ ഉള്ളത്​. നീരവ്​ മോദിയും വിദേശത്താണ്​. എന്നാല്‍, സ്ഥിരം വിദേശത്തുള്ള മോദി ഇവരെ തിരിച്ചെത്തിക്കാനുള്ള നീക്കങ്ങളൊന്നും നടത്തുന്നില്ലെന്നും സാമ്​നയുടെ എഡിറ്റോറിയല്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *