പോ​ലീ​സ് നി​ഷ്ക്രി​യം; മു​ഖ്യ​മ​ന്ത്രി​ക്കു ചേ​ര്‍​ന്ന പ​ണി​യ​ല്ല ആ​ഭ്യ​ന്ത​ര​മെ​ന്ന് ചെ​ന്നി​ത്ത​ല

കോ​ട്ട​യം: അ​തീ​വ ഗു​രു​ത​ര​മാ​യ കൊ​ല​പാ​ത​ക​മാ​ണ് കെ​വി​ന്‍ പി. ​ജോ​സ​ഫി​ന്‍റേ​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇ​ഷ്ട​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ച്ച കെ​വി​ന്‍ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വം പോ​ലീ​സി​ന്‍റെ അ​നാ​സ്ഥ​മൂ​ലം സം​ഭ​വി​ച്ച​താ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. കെ​വി​ന്‍റെ അ​ച്ഛ​നും ഭാ​ര്യ നീ​നു​വും പ​രാ​തി ന​ല്‍​കി​യി​ട്ടും പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല. കേ​ര​ള​ത്തി​ലെ പോ​ലീ​സ് നി​ഷ്ക്രി​യ​മാ​യി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ ഏ​റ്റ​വും പി​ടി​പ്പു​കെ​ട്ട ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു പ​റ്റി​യ പ​ണി​യ​ല്ല ആ​ഭ്യ​ന്ത​ര​വകുപ്പെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി ഈ ​പ​ണി അ​വ​സാ​നി​പ്പി​ക്ക​ണം. മു​ഖ്യ​മ​ന്ത്രി​ക്കു ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ടു​വെ​ന്നും മു​ഖ്യ​മ​ന്ത്രി ഈ ​ജോ​ലി മാ​റ്റാ​ര്‍​ക്കെ​ങ്കി​ലും ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ല്‍ പേ​ര്‍ മ​രി​ക്കു​മെ​ന്നും ചെ​ന്നി​ത്ത​ല കോ​ട്ട​യ​ത്ത് വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

കെ​വി​ന്‍റെ മ​ര​ണ​ത്തി​നു പി​ന്നി​ല്‍ ഡി​വൈ​എ​ഫ്‌ഐ​ക്കാ​രാ​ണ്. പ്ര​തി​ക​ള്‍ ഡി​വൈ​എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​രാ​യ​തു​കൊ​ണ്ടാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം വൈ​കി​യ​ത്. ഡി​വൈ​എ​ഫ്‌ഐ​ക്കാ​ര്‍ പോ​ലീ​സി​ല്‍ സ്വാ​ധീ​നം ചെ​ലു​ത്താ​നി​ട​യു​ണ്ടെ​ന്നും കേ​സ് തേ​ച്ചു​മാ​യി​ച്ചു ക​ളാ​യാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു.

പാ​ര്‍​ട്ടി​ക്കു താ​ത്പ​ര്യ​മു​ള്ള കേ​സു​ക​ള്‍ മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ജ​ന​ങ്ങ​ളു​ടെ സ​മാ​ധാ​ന ജീ​വി​തം ന​ഷ്ട​പ്പെ​ട്ടു. ര​ണ്ട് ജി​ല്ല​ക​ളി​ല്‍ ന​ട​ന്ന സം​ഭ​വം ഡി​വൈ​എ​സ്പി അ​ന്വേ​ഷി​ച്ചാ​ല്‍ എ​ങ്ങ​നെ ശ​രി​യാ​കു​മെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു. കെ​വി​ന്‍റെ മ​ര​ണ​ത്തി​ല്‍ ഡി​വൈ​എ​സ്പി​ക്കും എ​സ്പി​ക്കും ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ട്. കേ​സ് എ​ഡി​ജി​പി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ല്‍ സു​താ​ര്യ​ത വേ​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

Leave a Reply

Your email address will not be published. Required fields are marked *