കെവിന്റെ കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ല്‍ സി​പി​എ​മ്മി​ന്‍റെ ഗൂ​ഢാ​ലോ​ച​ന; എം.​ടി ര​മേ​ഷ്

പ്ര​ണ​യ​വി​വാ​ഹ​ത്തി​ന്‍റെ പേ​രി​ല്‍ കോ​ട്ട​യ​ത്തു​നി​ന്നു യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ​തി​നു പി​ന്നി​ല്‍ സി​പി​എ​മ്മി​ന്‍റെ മാ​ഫി​യ സം​ഘ​മെ​ന്ന് ബി​ജെ​പി നേ​താ​വ് എം.​ടി ര​മേ​ഷ്. കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ല്‍ സി​പി​എ​മ്മി​ന്‍റെ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നും ര​മേ​ഷ് പ​റ​ഞ്ഞു.

സി​പി​എ​മ്മും ഡി​വൈ​എ​ഫ്‌ഐ​യും ക്വ​ട്ടേ​ഷ​ന്‍ സം​ഘ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. കെ​വി​ന്‍റെ മ​ര​ണ​ത്തി​ല്‍ ജുഡീഷല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

കേ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ വീ​ഴ്ച വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രി​ല്‍ മാ​ത്രം ന​ട​പ​ടി സ്വീ​ക​രി​ച്ചാ​ല്‍ പോ​രെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി ഇ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

പോ​ലീ​സി​ന്‍റെ നി​യ​ന്ത്ര​ണം ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന് ന​ഷ്ട​പ്പെ​ട്ടു​വെ​ന്നും പോ​ലീ​സി​ല്‍ രാ​ഷ്ട്രീ​യ നി​യ​ന്ത്ര​ണം ഉ​ണ്ടാ​കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കോ​ട്ട​യ​ത്ത് പ​റ​ഞ്ഞു. സാ​ധാ​ര​ണ​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ് പോ​ലീ​സി​ന്‍റെ ചു​മ​ത​ല.

Leave a Reply

Your email address will not be published. Required fields are marked *