2019 ല്‍ തെരഞ്ഞെടുപ്പ് നടന്നാലും ബിജെപി അധികാരത്തിലെത്തും ; പ്രധാനമന്ത്രിയായി കൂടുതല്‍ പേര്‍ക്കും പ്രിയം നരേന്ദ്രമോഡിയെ തന്നെ

ന്യൂഡല്‍ഹി: പ്രധാനമന്ത്രിക്കും ബിജെപിയ്ക്കും വേണ്ടി വാര്‍ത്ത ചമയ്ക്കാന്‍ അകത്തളങ്ങളില്‍ കരാറുകള്‍ ഉണ്ടാക്കുന്നതായി ഒരു മാധ്യമം പുറത്തു വിട്ട ഒളിക്യാമറ വാര്‍ത്തകള്‍ക്ക് പിന്നാലെ അടുത്ത തെരഞ്ഞെടുപ്പിലും നരേന്ദ്രമോഡി തന്നെ അധികാരത്തില്‍ വരുമെന്ന സൂചന നല്‍കിക്കൊണ്ട് ഒരു ദേശീയമാധ്യമം വാര്‍ത്ത പുറത്തുവിട്ടു. ബിജെപി സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ദിനത്തില്‍ ടൈംസ് ഗ്രൂപ്പ് നടത്തിയ ഓണ്‍ലൈന്‍ സര്‍വേയില്‍ മൂന്നില്‍രണ്ടു പേരും മോഡിയെ പ്രധാനമന്ത്രിയായി പിന്തുണയ്ക്കുന്നാതായി വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്.

ഏകദേശം 8,44, 646 പേര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ മോഡി തന്നെ പ്രധാനമന്ത്രിയാകണമെന്ന് 71.9 ശതമാനം പേരും പ്രതികരിച്ചതായിട്ടാണ് വിവരം. ഇന്ന് തെരഞ്ഞെടുപ്പ് നടത്തിയാലും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മോഡിക്ക് തന്നെ വോട്ടു ചെയ്യുമെന്നായിരുന്നു പ്രതികരിച്ചെന്നാണ് വാര്‍ത്ത. അതുപോലെ തെരഞ്ഞെടുപ്പ് നടന്നാല്‍ മോഡി തന്നെ അധികാരത്തിലേറുമെന്ന് കരുതുന്നതായി പ്രതികരിച്ചത് 73.3 ശതമാനമാണെന്നും മാധ്യമം പറയുന്നു.

ഇന്ന് തെരഞ്ഞെടുപ്പ് നടത്തിയാല്‍ പ്രധാനമന്ത്രിയാകാന്‍ ഏറ്റവും അനുയോജ്യന്‍ നരേന്ദ്രമോഡിയാണ്. പ്രധാനമന്ത്രിയായി മോഡിയോ രാഹുല്‍ഗാന്ധിയോ ഒഴികെയുള്ളവരെ പരിഗണിക്കാമെന്ന അഭിപ്രായം 16.1 ശതമാനത്തിന് മാത്രമാണ്. പ്രധാനമന്ത്രിമാരുടെ പട്ടികയില്‍ രാഹുല്‍ 11.93 ശതമാനം വോട്ടുകളുമായി മൂന്നാം സ്ഥാനത്താണ് എത്തിയത്. മെയ് 23 നും 25 നും ഇടയില്‍ മൂന്ന് ദിവസങ്ങളിലായി ഒമ്ബതു ഭാഷകളില്‍ ടൈംസിന്റെ ഒമ്ബത് മീഡിയാ സംവിധാനങ്ങളായിരുന്നു അഭിപ്രായ വോട്ടെടുപ്പ് നടത്തിയത്. സര്‍വ്വേയിലെ മൂന്നില്‍ രണ്ടു പേരും ബിജെപിസര്‍ക്കാരിനെ നല്ലത്, വളരെ നല്ലത് എന്ന പ്രതികരണമാണ് നടത്തിയത്.

വളരെ നല്ലത് എന്ന അഭിാ്രപയം 47.4 ശതമാനത്തിനാണ്. നല്ലതെന്ന അഭിപ്രായം 20.6 ശതമാനത്തിന് മാത്രമാണ്. ശരാശരി എന്ന അഭിപ്രായം 11.38 ശതമാനത്തിനാണ് എന്നാല്‍ മോശമെന്ന് പ്രതികരിച്ചത് 20.55 ശതമാനമാണ്. മോഡി സര്‍ക്കാരിന്റെ വിജയം ജിഎസ്ടിയാണെന്ന് 33. 42 ശതമാനം പ്രതികരിച്ചപ്പോള്‍ നോട്ടു നിരോധനം കൊള്ളാമെന്ന് 21.9 ശതമാനവും പാകിസ്താനില്‍ നടന്ന സര്‍ജിക്കല്‍ അറ്റാക്ക് 19.89 ശതമാനവും അംഗീകരിച്ചു. ജന്‍ധന്‍ യോജന നല്ലതാണെന്ന് പറഞ്ഞത് 9.7 ശതമാനമാണ്. അതേസമയം മോഡിസര്‍ക്കാരിന്റെ ഏറ്റവും പരാജയമായി വിലയിരുത്തുന്നത് തൊഴില്‍പ്രദാനമാണ്.

ഇത് മോഡിസര്‍ക്കാര്‍ നേരിടുന്ന പ്രധാനപ്രതിസന്ധി തൊഴിലില്ലായ്മയാണെന്ന് പ്രതികരിച്ചത് 28.3 ശതമാനം പേരാണ്. തൊഴിലില്ലായ്മ പരിഹരിക്കാനുള്ള ശ്രമം സംതൃപ്തി നല്‍കിയെന്ന് 58.4 ശതമാനമാണ് പ്രതികരിച്ചത്. ഇതില്‍ 37 ശതമാനം സംതൃപ്തരും 21.2 ശതമാനം വളരെ നല്ലത് എന്ന അഭിപ്രായമുള്ളവരുമുണ്ട്. ആറു ശതമാനം ദരിദ്രം എന്ന് വിലയിരുത്തിയവരാണ്. കശ്മീര്‍ നയത്തെ പരാജയമെന്ന് ഒരു ചെറിയ വിഭാഗം വിലയിരുത്തുന്നുണ്ട്. 14.28 ശതമാനമാണ് ഇത്. നോട്ടു നിരോധനം മാത്രമാണ് ഏക പരാജയമെന്ന് 22.2 ശതമാനമാണ് വിലയിരുത്തിയത്.

എന്‍ഡിഎ സര്‍ക്കാരിന് കീഴില്‍ ന്യൂനപക്ഷങ്ങള്‍ക്ക് അരക്ഷിത ബോധം ഉണ്ടെന്നു കരുതുന്നില്ലെന്നായിരുന്നു 59.41 ശതമാനത്തിന്റെയും വിലയിരുത്തല്‍. 30.1 ശതമാനത്തിന് മാത്രാണ് സുരക്ഷിതത്വമില്ലെന്ന വിലയിരുത്തല്‍. ഇന്ത്യയുടെ വിദേശ നയത്തിന് സര്‍വേയില്‍ നല്ല പ്രതികരണമാണ് കിട്ടിയത്. ഇക്കാര്യത്തില്‍ 80 ശതമാനത്തിനും വളരെ നല്ലതെന്ന അഭിപ്രായമാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *