ആര്‍.എസ്.എസ് ആസ്ഥാനത്തെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിട്ടു നില്ക്കണെമന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കത്തയച്ചു. ജൂണ്‍ ഏഴിന് നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് പ്രചാരകന്മാരെ അഭിസംബോധന ചെയ്യാന്‍ മുഖ്യാതിഥിയായാണ് പ്രണബ് മുഖര്‍ജിക്ക് ക്ഷണം. പ്രണബ് ക്ഷണം സ്വീകരിച്ചുവെന്നും പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുമെന്നുമാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ആര്‍.എസ്.എസിനെ പലരൂപത്തില്‍ തുറന്നെതിര്‍ത്ത പ്രണബ് മുഖര്‍ജി എന്തുെകാണ്ട് ഇൗ തീരുമാനമെടുത്തുവെന്ന അമ്ബരപ്പിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. ആര്‍.എസ്.എസിനോടുള്ള അയിത്തം നീങ്ങുന്നതിലെ സന്തോഷമാണ് ബി.ജെ.പി നേതാക്കള്‍ക്ക്.
പരിപാടിയെ കുറിച്ച് പ്രണബ് മുഖര്‍ജിയോട് തന്നെ ചോദിക്കണമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. ആരും ഇതു സംബന്ധിച്ച് ഒൗദ്യോഗിക വിശദീകരണമെന്നും നല്‍കിയിട്ടില്ല. എന്നാല്‍ നാഗ്പൂര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നേതാക്കള്‍ വ്യത്യസ്ത അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്.
ആര്‍.എസ്.എസിെന്റ ശിബിരത്തിന് നേരത്തെയും വിഭിന്ന ആശയമുള്ളവരെ ക്ഷണിച്ചിരുന്നുവെന്നും പ്രണബ് മുഖര്‍ജി കാമ്ബ് സന്ദര്ശിക്കുന്നതുെകാണ്ട് മാത്രം അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിക്കില്ലെന്നും മണിശങ്കര്‍ അയ്യരടക്കമുള്ള നേതാക്കള്‍ അഭിപ്രായപ്പെടുന്നു.
