‘കുറ്റം പറയുന്ന യുവാക്കള്‍ക്കും പ്രായമാകുമെന്ന് ഓര്‍ക്കണം’: പി ജെ കുര്യനെ പിന്തുണച്ച്‌ വയലാര്‍ രവി

തിരുവനന്തപുരം > പിജെ കുര്യനെതിരെ യുവ എംഎല്‍എമാര്‍ രൂക്ഷ വിമര്‍ശനമുന്നയിക്കുമ്ബോള്‍ കുര്യന് പിന്തുണയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി രംഗത്ത്‌. കുറ്റം പറയുന്ന യുവാക്കള്‍ക്കും പ്രായമാകുമെന്ന് ഓര്‍ക്കണം. ഒരു ദിവസം കൊണ്ടുണ്ടായ നേതാവല്ല കുര്യനെന്നും വയലാര്‍ രവി പറഞ്ഞു.

പിജെ കുര്യന് രാജ്യസഭാ സീറ്റ് നല്‍കരുതെന്ന ആവശ്യവുമായി യുവ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. പിജെ കുര്യന്‍ മാറി നില്‍ക്കണമെന്ന് റോജി എം ജോണ്‍ എംഎല്‍എയും രാജ്യസഭയെ വൃദ്ധസദനമാക്കരുതെന്ന് ഹൈബി ഈഡനും ആവശ്യപ്പെട്ടു.

മരണം വരെ പാര്‍ലമെന്റിലോ അസംബ്ലിയിലോ ഉണ്ടാവണമെന്ന് നേര്‍ച്ചയുള്ള ചില നേതാക്കളാണ് പാര്‍ട്ടിയുടെ ശാപമെന്നും റോജിപറഞ്ഞു.സ്ഥാനമാനങ്ങള്‍ തറവാട്ടു വകയോ ഫിക്സഡ് ഡെപ്പോസിറ്റോ അല്ല. കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിക്കാതെ പോവരുത്. യുവത്വത്തിന്റെ പ്രസരിപ്പില്‍ വിളിച്ചിരുന്ന മുദ്രാവാക്യങ്ങള്‍ മറക്കരുത്.

നിങ്ങള്‍ക്കു ശേഷവും കോണ്‍ഗ്രസ് ഉണ്ടാവേണ്ടത് ഈ നാടിന്റെ ആവശ്യമാണ്. എടുക്കേണ്ട തീരുമാനങ്ങള്‍ സമയത്തെടുക്കണം.ആരെയും പിണക്കാത്ത ബാലന്‍സിങ്ങ് അല്ല പ്രതിസന്ധികളില്‍ പാര്‍ട്ടിക്ക് ആവശ്യമെന്നും എംഎല്‍എ മാര്‍ പ്രതികരിച്ചിരുന്നു

പിജെ കുര്യന് രാജ്യസഭാ സീറ്റ് നല്‍കരുതെന്ന ആവശ്യവുമായാണ് യുവ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. പിജെ കുര്യന്‍ മാറി നില്‍ക്കണമെന്ന് റോജി എം ജോണ്‍ എംഎല്‍എയും രാജ്യസഭയെ വൃദ്ധസദനമാക്കരുതെന്ന് ഹൈബി ഈഡനും ആവശ്യപ്പെട്ടു.

മരണം വരെ പാര്‍ലമെന്റിലോ അസംബ്ലിയിലോ ഉണ്ടാവണമെന്ന് നേര്‍ച്ചയുള്ള ചില നേതാക്കളാണ് പാര്‍ട്ടിയുടെ ശാപമെന്നും റോജി പറഞ്ഞു.സ്ഥാനമാനങ്ങള്‍ തറവാട്ടു വകയോ ഫിക്‌സഡ് ഡെപ്പോസിറ്റോ അല്ല. കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിക്കാതെ പോവരുത്. യുവത്വത്തിന്റെ പ്രസരിപ്പില്‍ വിളിച്ചിരുന്ന മുദ്രാവാക്യങ്ങള്‍ മറക്കരുത്.

നിങ്ങള്‍ക്കു ശേഷവും കോണ്‍ഗ്രസ് ഉണ്ടാവേണ്ടത് ഈ നാടിന്റെ ആവശ്യമാണ്. എടുക്കേണ്ട തീരുമാനങ്ങള്‍ സമയത്തെടുക്കണം.ആരെയും പിണക്കാത്ത ബാലന്‍സിങ്ങ് അല്ല പ്രതിസന്ധികളില്‍ പാര്‍ട്ടിക്ക് ആവശ്യമെന്നും എംഎല്‍എ മാര്‍ പ്രതികരിച്ചു

Leave a Reply

Your email address will not be published. Required fields are marked *