ഗവാസ്​ക്കറി​െന്‍റയും എ.ഡി.ജി.പിയുടെ മകളുടെയും പരാതി ഒരു ​െബഞ്ചിലേക്ക്​

കൊച്ചി: തിരുവനന്തപുരത്ത്​ പൊലീസ് ഡ്രൈവര്‍ ഗവാസ്കറിന് മര്‍ദനമേറ്റ സംഭവവും എ.ഡി.ജി.പിയുടെ മകള്‍ ​നല്‍കിയ പരാതിയും ഒരു ബെഞ്ച്​ പരിഗണിക്കുന്നത്​​ ചീഫ്​ ജസ്​റ്റിസി​​െന്‍റ അനുമതിക്കായി വിട്ടു. ഇൗ വിഷയത്തില്‍ അനുമതി തേടാന്‍ ഹൈകോടതി രജിസ്​ട്രാര്‍ക്കാണ്​ നിര്‍ദേശം നല്‍കിയത്​. എ.ഡി.ജി.പിയുടെ മകളുടെ പരാതി പരിഗണിച്ച ജസ്റ്റിസ് എബ്രഹാം മാത്യുവാണ്​ കേസ്​ ചീഫ്​ ജസ്​റ്റിസി​​െന്‍റ പരിഗണനക്ക്​ വിട്ടത്​.

ത​​െന്‍റ കൈക്കു കയറി പിടിച്ചത് ചെറുക്കുക മാത്രമാണ് ചെയ്തതെന്നും മര്‍ദിച്ചിട്ടില്ലെന്നുമാണ് എ.ഡി.ജി.പിയുടെ മകളുടെ വാദം. ഫോണ്‍ കൈയ്യില്‍ ഉണ്ടായിരുന്നില്ല. ഗവാസ്കറിന് പരിക്കില്ല എന്ന് മെഡിക്കല്‍ ബോര്‍ഡ്‌ കണ്ടെത്തി എന്നാണു വിവരം. ഇക്കാര്യം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട്‌ കോടതിയില്‍ ഹാജരാക്കാന്‍ പ്രോസിക്യുഷനോട് ആവശ്യപ്പെടണം എന്നും എ.ഡി.ജി.പിയുടെ മകള്‍ ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്​.

Leave a Reply

Your email address will not be published. Required fields are marked *