ഗേറ്റ് വേലിറ്റ് ഫെസ്റ്റിന് സമാരംഭം

മുംബൈ: ഇന്ത്യന്‍ പ്രദേശിക ഭാഷാസാഹിത്യകാരന്‍മാരുടെ സംഗമത്തിന് വേദിയൊരുക്കി ഗേറ്റ് വേ ലിറ്റ് ഫെസ്റ്റിന് മുംബൈയിലെ ടാറ്റ തിയ്യേറ്ററില്‍ സമാരംഭം. മലയാളം ഉള്‍പ്പെടെ വിവിധ ഇന്ത്യന്‍ ഭാഷകളിലെ പ്രമുഖ സാഹിത്യകാരന്‍മാര്‍ പങ്കെടുക്കുന്ന ദ്വിദിന സാഹിത്യ സംഗമം പ്രസിദ്ധ മലയാള ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയതു.മുംബൈയിലെ മലയാള മാസികയായ കൈരളിയുടെ കാക്കയും പാഷന്‍ ഫോര്‍ കമ്യൂണിക്കേഷനും ചേര്‍ന്നാണ് ലിറ്റ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
ഇന്ത്യയില്‍ പ്രദേശിക ഭാഷകളെയും സംസ്‌കാരത്തെയും പരിപോഷിപ്പിക്കുന്നതിന് കൂടുതല്‍ ശ്രമങ്ങള്‍ ആവശ്യമാണെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഇന്ത്യന്‍ ഭാഷകളിലെ മികച്ച കൃതികള്‍ ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ഭാഷകളടെ തളിരിടല്‍ എന്ന ആദ്യ സെഷനില്‍ പ്രമുഖ ബംഗാളി എഴുത്തുകാരന്‍ സുബോദ് സര്‍ക്കാര്‍ അധ്യക്ഷത വഹിച്ചു. ജ്ഞാനപീഠ ജേതാക്കളായ പ്രതിഭാറായ്, സീതാകാന്ത് മഹാപത്ര, ഗുജറാത്തി കവി സീതാന്‍ശൂ യശസ്ചന്ദ്ര, പ്രമുഖ മലയാള സാഹിത്യകാരന്‍ എന്‍.എസ് മാധവന്‍ എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് നടന്ന സിനിമ സാഹിത്യം സെഷനില്‍ അടൂര്‍ ഗോപാലകൃഷ്ണനും വിവര്‍ത്തന ചര്‍ച്ചയില്‍ പ്രമുഖ പത്രപ്രവര്‍ത്തകന്‍ ഗൗരിദാസന്‍ നായരും അധ്യക്ഷനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *