എന്‍ആര്‍സി കരട് പട്ടിക പുനഃപരിശോധിക്കണമെന്ന് മമത

കോല്‍ക്കത്ത: ആ​സാ​മി​ല്‍ പൗ​രന്മാരു​ടെ ദേ​ശീ​യ ര​ജി​സ്റ്റ​റി​ന്‍റെ (എ​ന്‍​ആ​ര്‍​സി) അ​വ​സാ​ന​ത്തെ ക​ര​ട് പ​ട്ടി​ക പു​റ​ത്തു​വി​ട്ടതിനു പിന്നാലെ അതിരൂക്ഷ വിമര്‍ശനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന പഴയ രീതിയുടെ പുനഃരാവര്‍ത്തനമാണ് നടപ്പാക്കുന്നതെന്നു പറഞ്ഞ മമത ജനങ്ങളെ ഒറ്റപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി.

സ്വന്തം രാജ്യത്ത് അഭയാര്‍ഥികളാകേണ്ടി വരുന്ന അവസ്ഥയാണ് ഇത്രയും ജനങ്ങള്‍ക്കു മുന്നില്‍ സംജാതമായിരിക്കുന്നതെന്നും ജനാധിപത്യത്തെ തകര്‍ക്കുന്ന ഈ നടപടി പുനഃപരിശോധിക്കണമെന്ന് പ്രധാനമന്ത്രിയോട് താന്‍ ആവശ്യപ്പെടുമെന്നും മമത പറഞ്ഞു.

തിങ്കളാഴ്ച പുറത്ത് വിട്ട കരട് പട്ടികയില്‍ 3.29 കോ​ടി അ​പേ​ക്ഷ​ക​രി​ല്‍ 2.89 കോ​ടി പേ​ര്‍​ക്ക് പൗ​ര​ത്വ​ത്തി​ന് അ​ര്‍​ഹ​ത​യു​ണ്ടെന്നാണ് രേഖപ്പെടുത്തിയിരുന്നത്. 40 ല​ക്ഷം പേ​ര്‍​ക്ക് ഇ​ന്ത്യ​ന്‍ പൗ​ര​ത്വം ന​ഷ്ട​പ്പെ​ടു​മെ​ന്നും പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടാ​ത്ത ആ​രെ​യും രാ​ജ്യ​ത്തു​നി​ന്ന് ക​യ​റ്റി അ​യ​ക്കി​ല്ലെ​ന്നും ര​ജി​സ്ട്രാ​ര്‍ ജ​ന​റ​ല്‍ സൈ​ലേ​ഷ് പ​റ​ഞ്ഞിരുന്നു.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച ആ​ദ്യ ക​ര​ട് പ​ട്ടി​ക​യി​ല്‍ 1.9 കോ​ടി പേ​രു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. 1971 മാ​ര്‍​ച്ച്‌ 25നു ​മു​ന്‍​പു മു​ത​ല്‍ ആ​സാ​മി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍​ക്കാ​ണ് പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്കാ​ന്‍ ആ​വ​സ​രം.

Leave a Reply

Your email address will not be published. Required fields are marked *