ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച കേസില്‍ വാദം പൂര്‍ത്തിയായി. കേസ് കോടതി വിധിപറയാനായി മാറ്റി. കേസില്‍ കോടതിയെ സഹായിക്കാനായി നിയോഗിക്കപ്പെട്ട അമിക്കസ്ക്യൂറി കെ. രാമമൂര്‍ത്തി ശബരിമലയിലേത് മത വിശ്വാസത്തിന്‍റെ ഭാഗമായ ആചാരമാണെന്നും അതിനാല്‍ നിയമ പരിശോധന നടത്തേണ്ട ആവശ്യമില്ലെന്നും വ്യക്തമാക്കിയിരുന്നു. ദേശീയഗാന കേസിലെ സുപ്രീം കോടതി വിധി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, യഹോവ വിശ്വാസികള്‍ക്ക് ദേശീയഗാനം പാടാതിരിക്കാന്‍ അവകാശമുണ്ടെന്ന കോടതി വിധിയും ചൂണ്ടിക്കാണിച്ചു.
