തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്ക കെടുതി നേരിടുന്ന സാഹചര്യത്തില്‍ കൂടുതല്‍ കേന്ദ്രസേനയെ അനുവദിക്കണം, കേരളം ആവശ്യപ്പെട്ട തുക അടിയന്തിരമായി അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്രമന്ത്രി രാജ്നാഥ് സിംഗുമായി ഫോണില്‍ സംസാരിച്ചു.
വെള്ളപ്പൊക്ക കെടുതിയെപറ്റി ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. ആലുവ,ചാലക്കുടി,വയനാട് ,മലപ്പുറം ഭാഗങ്ങളില്‍ വന്‍തോതിലെ വെള്ളപൊക്കമാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. അമ്ബരപ്പിക്കുന്ന നിലയില്‍ ഉണ്ടായി കൊണ്ടിരിക്കുന്ന ഈ പ്രളയത്തെ നേരിടാന്‍ കൂടുതല്‍ ബോട്ടുകള്‍ വിട്ടുകൊടുക്കണമെന്ന് ചെന്നിത്തല മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ശബരിമലയിലെ അന്നദാന മണ്ഡപം ഉള്‍പ്പെടെ വെള്ളത്തിനടിയിലാണ്.ലോഡ്ജുകളിലും വീടുകളിലും നിരവധിപേര്‍ കുടുങ്ങി കിടക്കുന്നുണ്ട്.കിടപ്പുരോഗികള്‍ അടക്കം ബുദ്ധിമുട്ടിലാണ്. ഇക്കാര്യവും ശ്രദ്ധയില്‍ പ്പെടുത്തി. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് വര്‍ധിക്കുന്നതിനാല്‍ മുഖ്യമന്ത്രിമാര്‍ തമ്മില്‍ സംസാരിക്കേണ്ടതുന്ടെന്നും അദ്ദേഹം ആവശ്യപെട്ടു.
