പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും വീണ്ടും വിളിച്ചു; കൂടുതല്‍ സഹായം തേടി മുഖ്യമന്ത്രി

തിരുവനന്തപുരം>കനത്തമഴ വിട്ടുമാറാതെ നില്‍ക്കുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ കേന്ദ്രസേനയെയും കൂടുതല്‍ ഹെലികോപ്റ്ററുകളും ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വീണ്ടും ഫോണില്‍ വിളിച്ച്‌ സംസാരിച്ചു. സഹായം അടിയന്തിരമായി ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനെയും മുഖ്യമന്ത്രി ഫോണില്‍ ബന്ധപ്പെട്ടു. രക്ഷാ പ്രവര്‍ത്തനത്തിന് കൂടുതല്‍ കേന്ദ്രസേനയെ അയക്കണമെന്ന് അദ്ദേഹത്തോടും ആവശ്യപ്പെട്ടു. രധാനമന്ത്രിയുടെ സെക്രട്ടറി, ക്യാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവരുമായി സംസാരിച്ച്‌ അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് രാജ് നാഥ് സിംഗ് അറിയിച്ചു.

അതേസമയം ചാലക്കുടി ഭൂതത്താന്‍ കെട്ട് ഭാഗങ്ങളില്‍ എയര്‍ ലിഫ്റ്റിങ് ആരംഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. മരങ്ങള്‍ തടസം ആകാത്ത വിധം ബില്‍ഡിങ്ങുകളുടെയോ വീടുകളുടേയോ മുകളില്‍ തുറസ്സായ സ്ഥലങ്ങളില്‍ നില്‍ക്കുക. വായുസേനയുടെ ഒരു സംഘം കോഴിക്കോട്‌ നിന്ന്‌ ചാലക്കുടിയിലെത്തിയാണ്‌ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *